Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • 10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി
    • ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്
    • മദ്യനിർമ്മാണം: കുവൈത്തിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
    • മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി
    • ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2026 World Iran 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാനിന്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയുമായും ഇസ്രായിലുമായും യുദ്ധം ആരംഭിച്ചതു മുതല്‍ രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയായിരുന്നു. ജനുവരിക്ക് മുമ്പുള്ള നിലയിലേക്ക് ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കാനായി പ്രസിഡന്റ് പെസെഷ്‌കിയാന്‍ ടെലികോം മന്ത്രാലയത്തിന് ഉത്തരവ് കൈമാറിയതായി തസ്‌നീം, ഫാര്‍സ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ജനുവരി ആദ്യം വ്യാപകമായ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രതിഷേധത്തിനിടെ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം ഇറാനില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഫെബ്രുവരി 28 ന് ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ബോംബാക്രമണം ആരംഭിച്ചതോടെ രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അതിനുശേഷം, ഇറാനികള്‍ക്ക് ദേശീയ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുന്ന പ്ലാറ്റ്ഫോമുകളും വെബ്സൈറ്റുകളും മാത്രമേ ആക്സസ് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പ്രസിഡന്റിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് ഇറാന്‍ ആഗോള നെറ്റ്വര്‍ക്കുമായി എപ്പോള്‍, അല്ലെങ്കില്‍ എങ്ങനെ വീണ്ടും ബന്ധം സ്ഥാപിക്കുമെന്ന് വ്യക്തമല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മിക്ക ഇറാനികള്‍ക്കും 87 ദിവസമായി ആഗോള ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്റര്‍നെറ്റ് മോണിറ്ററിംഗ് വെബ്സൈറ്റായ നെറ്റ്‌ബ്ലോക്സ് പറഞ്ഞു. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ വിലയേറിയതും സങ്കീര്‍ണ്ണവുമായ വി.പി.എന്നുകള്‍ ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ മറികടക്കാന്‍ കഴിയൂ. സാധാരണ സാഹചര്യങ്ങളില്‍ പോലും, നിരവധി വെബ്സൈറ്റുകളുടെ സെന്‍സര്‍ഷിപ്പ് കാരണം ഇറാനിലെ ഇന്റര്‍നെറ്റ് ആക്സസ് വളരെ പരിമിതമാണ്. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നതിന്, പ്രത്യേകിച്ച് ഇപ്പോള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകള്‍ക്ക്, അധികൃതര്‍ ആന്തരിക നെറ്റ്വര്‍ക്കിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    internet Masoud Pesheshkian
    Latest News
    10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി
    10/09/2026
    ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്
    10/09/2026
    മദ്യനിർമ്മാണം: കുവൈത്തിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
    10/09/2026
    മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി
    10/09/2026
    ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.