Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 9
    Breaking:
    • ടി-20 ലോകകപ്പിലെ സഞ്ജു താണ്ഡവം; ആഘോഷമാക്കി തബൂക്ക് പ്രവാസികൾ
    • ഗാസ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
    • നിലവില്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • ആംബുലൻസ് നിഷേധിച്ചു; നവജാതശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി മടങ്ങി പിതാവ്
    • ബഹ്‌റൈനില്‍ 32 പേര്‍ക്കും അബുദാബിയില്‍ രണ്ടു പേര്‍ക്കും പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ​ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതിൽ മാപ്പില്ല, മുൻ പ്രസ്താവനയിൽനിന്ന് ഇറാൻ പ്രസിഡന്റ് പിന്മാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/03/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെഹ്റാൻ- ഗൾഫ് രാജ്യങ്ങളുടെ മണ്ണിലുണ്ടായ ആക്രമണങ്ങളിൽ താൻ നടത്തിയ മാപ്പപേക്ഷയിൽ നിന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പിന്മാറി. റെവല്യൂഷണറി ഗാർഡിന്റെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഈ പിന്മാറ്റം. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഖേദിക്കുന്നുവെന്ന തന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രസിഡന്റ് ആവർത്തിച്ചിരുന്നു. എന്നാൽ, റെവല്യൂഷണറി ഗാർഡിനെയും മറ്റ് തീവ്രനിലപാടുകാരെയും ചൊടിപ്പിച്ച മാപ്പപേക്ഷാ ഭാഗം പിന്നീട് പെസെഷ്കിയാൻ ഒഴിവാക്കി.

    ഇന്ന് (ഞായറാഴ്ച) നടത്തിയ പരാമർശങ്ങളിൽ, തന്റെ രാജ്യം “അമേരിക്കൻ, ഇസ്രായേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും കീഴടങ്ങില്ലെന്നും” പെസെഷ്കിയൻ പറഞ്ഞു. “ഞങ്ങൾക്ക് അയൽരാജ്യങ്ങളുമായി സാഹോദര്യമുണ്ട്, എന്നാൽ ഏതെങ്കിലും രാജ്യം ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ആ ആക്രമണത്തോട് പ്രതികരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനും മറ്റ് രാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നത്. ഇറാനിയൻ ജനതയും അവരുടെ സായുധ സേനയും രാജ്യത്തുടനീളം സന്നദ്ധരാണെന്നും ഒരു തരത്തിലുള്ള ഭീഷണിപ്പെടുത്തലിനോ അധിനിവേശത്തിനോ അനീതിക്കോ അവർ കീഴടങ്ങില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അമേരിക്ക തന്റെ മാപ്പപേക്ഷയെ “കീഴടങ്ങൽ” എന്ന് വളച്ചൊടിച്ചത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം വാദിച്ചു.

    റെവല്യൂഷണറി ഗാർഡിൽ നിന്നും കടുത്ത യാഥാസ്ഥിതികരിൽ നിന്നും പെസെഷ്കിയൻ ഇന്നലെ (ശനിയാഴ്ച) കടുത്ത വിമർശനം നേരിട്ടിരുന്നു, ഇത് രാജ്യത്തെ ആഭ്യന്തര ഭിന്നതയുടെ സൂചനയായാണ് വിലയിരുത്തിയിരുന്നത്. “നിങ്ങളുടെ നിലപാട് പ്രൊഫഷണലല്ലാത്തതും ദുർബലവും അസ്വീകാര്യവുമാണ് എന്നായിരുന്നു കടുത്ത യാഥാസ്ഥിതിക പുരോഹിതനും നിയമസഭാംഗവുമായ ഹമീദ് റസായി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

    ജുഡീഷ്യറി തലവനും ട്രാൻസിഷണൽ ലീഡർഷിപ്പ് കൗൺസിൽ അംഗവുമായ ഗുലാം ഹുസൈൻ എജൈ, അയൽരാജ്യങ്ങളിലെ “ആക്രമണ കേന്ദ്രങ്ങളിൽ” ആക്രമണം തുടരുമെന്ന് ആവർത്തിച്ചു. ചില അയൽരാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങൾ “ശത്രുവിന്” വിട്ടുകൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    പെസെഷ്കിയന്റെ പരാമർശങ്ങൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ പല മുതിർന്ന കമാൻഡർമാരെയും ദേഷ്യം പിടിപ്പിച്ചതായി അന്തരിച്ച ഇറാനിയൻ പരമോന്നത നേതാവ് അലി ഖൊമേനിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ “കുറഞ്ഞത് ആറ് മാസമെങ്കിലും കടുത്ത യുദ്ധം” തുടരാൻ തങ്ങൾക്ക് കഴിയുമെന്ന് ഐആർജിസി അറിയിച്ചു. മേഖലയിലെ 200-ലധികം അമേരിക്കൻ, ഇസ്രായേൽ ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf Iran War
    Latest News
    ടി-20 ലോകകപ്പിലെ സഞ്ജു താണ്ഡവം; ആഘോഷമാക്കി തബൂക്ക് പ്രവാസികൾ
    09/03/2026
    ഗാസ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
    09/03/2026
    നിലവില്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    09/03/2026
    ആംബുലൻസ് നിഷേധിച്ചു; നവജാതശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി മടങ്ങി പിതാവ്
    09/03/2026
    ബഹ്‌റൈനില്‍ 32 പേര്‍ക്കും അബുദാബിയില്‍ രണ്ടു പേര്‍ക്കും പരിക്ക്
    09/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.