Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • ഞാനല്ല കോടതി, മാങ്കൂട്ടത്തിന്റെ വിഷയത്തിലെ അഭിപ്രായം സ്ത്രീയെന്ന രീതിയിൽ- ഫാത്തിമ തഹ്ലിയ
    • 2025 ആദ്യ പകുതിയിൽ 2.67 ലക്ഷം സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ: 74% വളർച്ച
    • ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
    • കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
    • 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎഇയിൽ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Benjamin-Netanyahu
    ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – നിലവിലുള്ള സൈനിക നടപടികള്‍ ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ ഏറ്റുമുട്ടലിന് ഇസ്രായില്‍ വലിയ വില നല്‍കേണ്ടിവരും. അതില്‍ സാധാരണക്കാരുടെ മരണവും പരിക്കുകളും ഉള്‍പ്പെടും.ഇറാനില്‍ ആര്‍ക്കും പരിരക്ഷയില്ലെന്ന്, ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്ക് പുറത്ത് നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. വാചാടോപം കുറക്കണമെന്നും പ്രവൃത്തികളെ സ്വയം സംസാരിക്കാന്‍ അനുവദിക്കണമെന്നും നെതന്യാഹു പറഞ്ഞു.

    ഈ സൈനിക നടപടി ആരംഭിച്ചതിന് ഞാന്‍ വ്യക്തിപരമായി വില നല്‍കുന്നു. അതിന്റെ അവസാനം ഞങ്ങള്‍ ആണവ ഭീഷണി ഇല്ലാതാക്കും. ആണവ പദ്ധതിയോടൊപ്പം ഇസ്രായിലിന് അസ്തിത്വ ഭീഷണി ഉയര്‍ത്തുന്ന 20,000 റോക്കറ്റുകള്‍ നിര്‍മിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നു. രണ്ട് ഭീഷണികളും ഞങ്ങള്‍ ഇല്ലാതാക്കും. ഇറാനെ പരാജയപ്പെടുത്തുന്നത് ഓട്ടോമാറ്റിക് ആയി ഹമാസിന്റെ തകര്‍ച്ചയിലേക്ക് നയിക്കും. ഹമാസ് ഇറാന്റെ പ്രാദേശിക വിഭാഗമാണ്. ഇറാനെതിരായ യുദ്ധം ഹമാസ് തട്ടിക്കൊണ്ടുപോയ സൈനികരുടെ തിരിച്ചുവരവിന് സഹായിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    നതാന്‍സിലെ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക, സെന്‍ട്രിഫ്യൂജുകള്‍ നശിപ്പിക്കുക, ഇസ്ഫഹാനിലെ യുറേനിയം പരിവര്‍ത്തന കേന്ദ്രം ആക്രമിക്കുക, ഇറാന്‍ ആണവ ശാസ്ത്രജ്ഞരെ വധിക്കുക, ആണവ ശേഖരം പിടിച്ചെടുക്കുക എന്നിവയുള്‍പ്പെടെ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തി. എന്തുവിലകൊടുത്തും ഇറാന്‍ ഭീഷണി ശാശ്വതമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇസ്രായില്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.


    അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും നശിപ്പിക്കുന്നതില്‍ ഇസ്രായില്‍ സൈന്യം വിജയിച്ചതായി ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഭാവിയിലെ ഏത് സംഘര്‍ഷത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന 100 ലധികം മിസൈല്‍ ലോഞ്ചറുകള്‍ ഇറാന്റെ പക്കല്‍ ഇപ്പോഴുമുണ്ട്. മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായിലിന് തന്ത്രപരമായ ലക്ഷ്യമാണ്. ഒരേസമയം ധാരാളം മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ഇറാന്റെ കഴിവ് തടസ്സപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. തിരിച്ചടിയുടെ ആദ്യ തരംഗങ്ങള്‍ ഇറാന്റെ ദീര്‍ഘദൂര മിസൈല്‍ ശേഖരത്തിന്റെ പ്രധാന ഭാഗം ഇല്ലാതാക്കിയതായും കുറഞ്ഞത് മൂന്നിലൊന്ന് ദീര്‍ഘദൂര മിസൈലുകള്‍ ഇതിനകം ഉപയോഗിച്ചതായും കണക്കാക്കപ്പെടുന്നതായി അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ പുറത്തിറക്കിയ വിശകലന റിപ്പോര്‍ട്ട് പറയുന്നു.


    ഇസ്രായിലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടായിരുന്നിട്ടും ഇറാന്റെ ചില മിസൈലുകള്‍ ഇപ്പോഴും പ്രതിരോധ സംവിധാനം തുളച്ചുകയറുകയും ഇസ്രായിലിനുള്ളിലെ പ്രദേശങ്ങളെ ആക്രമിക്കുകയും ചെയ്യുന്നതായി സൈനിക ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. അയണ്‍ ഡോം ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ 80 മുതല്‍ 90 ശതമാനം വരെ വിജയം കൈവരിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ ഭീഷണികളെയും പൂര്‍ണമായും തടയാന്‍ ഒരു സംവിധാനത്തിനും കഴിയില്ലെന്നും സൈനിക ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഹ്രസ്വ-ദൂര മിസൈലുകളെ തടയാന്‍ അയണ്‍ ഡോം 2011 മുതല്‍ ഉപയോഗത്തിലുണ്ട്. അമേരിക്കയുടെ പിന്തുണയോടെയാണ് ഇത് വികസിപ്പിച്ചത്. 2017 മുതല്‍ ഇസ്രായിലി നാവിക ആസ്തികള്‍ സംരക്ഷിക്കാനായി അയണ്‍ ഡോം സംവിധാനത്തിന്റെ നാവിക പതിപ്പും വിന്യസിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Netanyahu
    Latest News
    ഞാനല്ല കോടതി, മാങ്കൂട്ടത്തിന്റെ വിഷയത്തിലെ അഭിപ്രായം സ്ത്രീയെന്ന രീതിയിൽ- ഫാത്തിമ തഹ്ലിയ
    21/08/2025
    2025 ആദ്യ പകുതിയിൽ 2.67 ലക്ഷം സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ: 74% വളർച്ച
    21/08/2025
    ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
    21/08/2025
    കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
    21/08/2025
    377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎഇയിൽ പിടിയിൽ
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.