തെഹ്റാന് – തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടക്കുന്ന കാര്യം ഇറാന് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാര്‍ലമെന്റിന്റെ സുരക്ഷാ സമിതി അംഗമായ ഇസ്മായില്‍ കൗസരി പറഞ്ഞു. ഒമാനും ഇറാനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയാണ്.
അതേസയമം, ഇസ്രായിലുമായി സഹകരിച്ചെന്ന കുറ്റം ചുമത്തി മധ്യ ഇറാന് നഗരമായ യസ്ദില്‍ അഞ്ച് പേരെ ഇറാന് അധികൃതര്‍ അറസ്റ്റ് ചെയ്തതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group