Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
    • റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
    • ഇൻഡോറിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: വിദ്യാർത്ഥികൾക്ക് പകരം അന്ധഭക്തരെ സൃഷ്ടിക്കാനാണ് ഭരണകൂട ശ്രമമെന്ന് ആരോപണം
    • ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
    • കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാന്‍ പരമോന്നത നേതാവിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/09/2024 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ലോക മുസ്‌ലിംകള്‍ ഹിസ്ബുല്ലക്കൊപ്പം നിലയുറപ്പിക്കണമെന്നും അലി ഖാംനഇ

    ജിദ്ദ – ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും കടുത്ത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. നസ്‌റല്ല കൊല്ലപ്പെട്ടതോടെ തുടര്‍ നടപടികള്‍ നിര്‍ണയിക്കാന്‍ ഹിസ്ബുല്ലയുമായും മേഖലയിലെ തങ്ങളുടെ സഖ്യസംഘടനകളുമായും ഇറാന്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. അതേസമയം, ഹിസ്ബുല്ലക്ക് വലിയ കോട്ടം തട്ടിക്കാന്‍ ഇസ്രായിലിന് സാധിക്കില്ലെന്ന്, നസ്‌റല്ലയുടെ വധം നേരിട്ട് സൂചിപ്പിക്കാതെ അലി ഖാംനഇ പറഞ്ഞു. സയണിസ്റ്റ് കുറ്റവാളികള്‍ വളരെ ചെറുതാണ്.

    അവര്‍ക്ക് ലെബനോനിലെ ഹിസ്ബുല്ലക്ക് കാര്യമായ ദോഷം വരുത്താന്‍ കഴിയില്ല. മേഖലയിലെ മുഴുവന്‍ ചെറുത്തുനില്‍പ് ശക്തികളും ഹിസ്ബുല്ലക്കൊപ്പം നിലയുറപ്പിക്കുന്നു. ഈ മേഖലയുടെ വിധി തീരുമാനിക്കുന്നത് ഹിസ്ബുല്ലയുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ് പോരാളികളാണ്. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നിന്ന് പാഠം പഠിക്കാത്ത സയണിസ്റ്റ് ഭീകര സംഘത്തിന് ലെബനോന്‍ കനത്ത തിരിച്ചടി നല്‍കും. ലെബനോന്‍ അക്രമിയെയും ദുഷ്ട ശത്രുവിനെയും ഖേദിപ്പിക്കും. ലെബനോന്‍ ജനതക്കും ഹിസ്ബുല്ലക്കും ഒപ്പം നില്‍ക്കുകയും സയണിസ്റ്റ് ഭരണകൂടത്തെ നേരിടാന്‍ അവരെ പിന്തുണക്കുകയും ചെയ്യേണ്ടത് എല്ലാ മുസ്‌ലിംകളുടെയും കടമയാണ്. ലെബനോനില്‍ നിരായുധരായ ജനങ്ങളുടെ കൂട്ടക്കൊല, സയണിസ്റ്റ് ഭ്രാന്തന്‍ നായയുടെ ക്രൂരത എല്ലാവര്‍ക്കും മുന്നില്‍ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയും സയണിസ്റ്റ് ഭരണകൂടത്തിന്റെ നേതാക്കളുടെ ഹ്രസ്വവും മണ്ടത്തരം നിറഞ്ഞതുമായ നയം തെളിയിക്കുകയും ചെയ്തതായും അലി ഖാംനഇ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടര്‍ ബ്രിഗേഡിയര്‍ അബ്ബാസ് നെല്‍ഫ്രൂശാന്‍ വെള്ളിയാഴ്ച വൈകീട്ട് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അലി ഖാംനഇയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
    20/09/2026
    റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
    20/09/2026
    ഇൻഡോറിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: വിദ്യാർത്ഥികൾക്ക് പകരം അന്ധഭക്തരെ സൃഷ്ടിക്കാനാണ് ഭരണകൂട ശ്രമമെന്ന് ആരോപണം
    20/09/2026
    ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
    19/09/2026
    കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
    19/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version