Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • ദുബായ് വിമാനത്താവളത്തിലേക്ക് ഇറാന്റെ മിസൈലാക്രമണം; നാല് പേർക്ക് പരിക്ക്
    • ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്ഥിരീകരിക്കാതെ ഇറാൻ
    • ഹൂറയിലെ ഡ്രോണ്‍ ആക്രമണം; ബഹ്‌റൈനില്‍ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അധികൃതര്‍
    • ഖത്തറിന് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; എട്ടുപേർക്ക് പരിക്ക്
    • ഗൾഫ് ഭീതിയിൽ; ആശങ്കയുടെ മുൾമുനയിൽ ലക്ഷക്കണക്കിന് പ്രവാസികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടി ഇറാൻ ; ആഗോള എണ്ണവിപണി സ്തംഭനത്തിലേക്ക്, വില കുതിച്ചുയർന്നേക്കും?

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 World Iran Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ– അമേരിക്കൻ-ഇസ്രയേൽ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇതോടെ ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധിയിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുകയാണ്. ഇതുവഴിയുള്ള എല്ലാ കപ്പലുകളുടെയും സഞ്ചാരത്തിന് ഇറാൻ വിലക്കേർപ്പെടുത്തിയതോടെ, മേഖലയിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഗ്രീസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ കപ്പലുകൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ്, ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ഷിപ്പിംഗ് മന്ത്രാലയങ്ങൾ.

    പേർഷ്യൻ-ഒമാൻ കടലിടുക്കുകളെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ്, ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ നട്ടെല്ലാണ്. ലോകത്തിലെ മൊത്തം എണ്ണ-പെട്രോളിയം ഉൽപ്പന്നങ്ങളുടെ 20 ശതമാനവും പ്രകൃതിവാതകത്തിന്റെ 30 ശതമാനത്തിലധികവും ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന നീക്കം തടസ്സപ്പെടുന്നത് ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്പിനെയും ഒരുപോലെ ബാധിക്കും. ചൈനയുടെ എൽഎൻജി ഇറക്കുമതിയുടെ നാലിലൊന്ന് ഭാഗവും ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഏകദേശം ഓരോ ആറുമിനിറ്റിലും ഒരു കപ്പൽ എന്ന തോതിൽ പ്രതിദിനം മുന്നൂറോളം കപ്പലുകൾ കടന്നുപോകുന്ന അതീവ തിരക്കേറിയ മേഖലയാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹോർമുസ് അടച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്നുറപ്പായി. നിലവിൽ ബാരലിന് 78.5 ഡോളറുള്ള ബ്രെന്റ് ക്രൂഡ് വില, പ്രതിസന്ധി തുടർന്നാൽ 250 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഹോർമുസിന് പകരമായി സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും പൈപ്പ്‌ലൈനുകൾ ഉണ്ടെങ്കിലും അവയുടെ ശേഷി പരിമിതമാണ്. സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷൻ-ഫുജൈറ പൈപ്പ്‌ലൈനും വഴി ഭാഗികമായി എണ്ണ എത്തിക്കാൻ സാധിക്കുമെങ്കിലും ആഗോള ആവശ്യകത നിറവേറ്റാൻ ഇത് പര്യാപ്തമല്ല. ഈ സാഹചര്യം ലോകരാജ്യങ്ങളിൽ വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus iran - israel war
    Latest News
    ദുബായ് വിമാനത്താവളത്തിലേക്ക് ഇറാന്റെ മിസൈലാക്രമണം; നാല് പേർക്ക് പരിക്ക്
    01/03/2026
    ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്ഥിരീകരിക്കാതെ ഇറാൻ
    01/03/2026
    ഹൂറയിലെ ഡ്രോണ്‍ ആക്രമണം; ബഹ്‌റൈനില്‍ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അധികൃതര്‍
    01/03/2026
    ഖത്തറിന് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; എട്ടുപേർക്ക് പരിക്ക്
    01/03/2026
    ഗൾഫ് ഭീതിയിൽ; ആശങ്കയുടെ മുൾമുനയിൽ ലക്ഷക്കണക്കിന് പ്രവാസികൾ
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.