ബെയ്റൂത്ത്: ഇറാന് ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.
അതിനിടെ, ഇറാൻ നൂറിലധികം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇസ്രയേലിൽ ഉടനീളം അപായ സൈറൻ നൽകി.
ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.
തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group