Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    • ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    • ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മന്‍സൂര്‍ അസ്‌കരി കൊല്ലപ്പെട്ടതായി ഇറാന്‍, ആക്രമണവും പ്രത്യാക്രമണവും തുടരുന്നു

    ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ ശാസ്ത്ര വിഭാഗം സ്റ്റാഫ് അംഗവും ആണവ വ്യവസായത്തില്‍ വൈദഗ്ധ്യം നേടിയ ഭൗതികശാസ്ത്ര പ്രൊഫസറുമായ മന്‍സൂര്‍ അസ്‌കരി ജൂണ്‍ 13 ന് നടന്ന ഇസ്രായിലി ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ജൂണ്‍ 13 ന് ആരംഭിച്ച യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിച്ച ഇന്നും ഇറാനും ഇസ്രായിലും ശക്തമായ ആക്രമണവും പ്രത്യാക്രമണവും തുടര്‍ന്നു. തെക്കന്‍ ഇസ്രായിലി നഗരമായ അഷ്‌ദോദിലെ വൈദ്യുതി നിലയം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇതേ തുടര്‍ന്ന് ദക്ഷിണ ഇസ്രായിലില്‍ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. അഷ്‌ദോദില്‍ ഇറാന്‍ മിസൈല്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു. നാല് ബാച്ചുകളിലായി 15 മിസൈലുകള്‍ ഇറാന്‍ ഇസ്രായിലിലേക്ക് തൊടുത്തുവിട്ടതായി ഇസ്രായിലി ഉദ്യോഗസ്ഥന്‍ കണക്കാക്കി.

    വടക്കന്‍ ഇസ്രായിലിലും തെക്കന്‍ ജറൂസലമിലും അഷ്ദോദിലും മിസൈലുകള്‍ പതിച്ചു.
    ഇന്ന് രാവിലെ ഇസ്രായിലിലേക്ക് ഇറാന്‍ നാല് ഘട്ടമായി മിസൈല്‍ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഇസ്രായേലിനെ ആക്രമിക്കാന്‍ ഉദ്ദേശിച്ചുള്ള മിസൈലുകള്‍ സൂക്ഷിക്കാനും വിക്ഷേപിക്കാനും ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ വ്യോമാക്രമണം നടത്തി. തെഹ്റാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ഫോര്‍ഡോ ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ വീണ്ടും ആക്രമണം നടത്തിയതായി ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    തെഹ്റാനിലെ വൈദ്യുതി ഗ്രിഡിനെ ലക്ഷ്യം വെച്ചും ഇസ്രായില്‍ ആക്രമണം നടത്തി. ഇത് നഗരത്തിന് ചുറ്റുമുള്ള ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സമുണ്ടാക്കിയതായി ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനിലെ റെഡ് ക്രസന്റ് കെട്ടിടത്തെ ലക്ഷ്യമിട്ടും ഇസ്രായില്‍ ആക്രണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ സാങ്കേതിക കെട്ടിടം ലക്ഷ്യമിട്ടും ഇസ്രായില്‍ വ്യോമാക്രമണം നടത്തി. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഇറാനിലെ ആറ് വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രായില്‍ സൈന്യം അറിയിച്ചു.

    തെഹ്റാനിലെ എവിന്‍ ജയിലിനു നേരെ ഇസ്രായില്‍ ഇന്ന് വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ ജയിലിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഇറാന്‍ ജുഡീഷ്യറി സ്ഥിരീകരിച്ചു. എവിന്‍ ജയിലിന്റെ പ്രവേശന കവാടം ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. ഇറാന്‍ ഭരണകൂടത്തിന്റെ എതിരാളികളെ തടവിലാക്കിയിരിക്കുന്ന ജയിലിന്റെ കവാടങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നും ഇസ്രായിലി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ആസ്ഥാനത്തും ഇറാനിലെ വിവിധ പ്രദേശങ്ങളിലും ഇസ്രായില്‍ ആക്രമണം നടത്തി.

    കരജ് നഗരം, വനക്ക് മേഖല, പടിഞ്ഞാറന്‍, കിഴക്കന്‍ തെഹ്റാന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഇസ്രായിലി വിമാനങ്ങള്‍ ആക്രമണങ്ങള്‍ നടത്തി. ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് റെവല്യൂഷനറി ഗാര്‍ഡ് ആസ്ഥാനത്ത് കനത്ത സ്‌ഫോടനങ്ങളുണ്ടായി. ആക്രമണത്തില്‍ ഏതാനും പേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    അതേസമയം, ഇറാനില്‍ ആണവ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രധാന സംഭാവനകള്‍ നല്‍കിയ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ ശാസ്ത്ര വിഭാഗം സ്റ്റാഫ് അംഗവും ആണവ വ്യവസായത്തില്‍ വൈദഗ്ധ്യം നേടിയ ഭൗതികശാസ്ത്ര പ്രൊഫസറുമായ മന്‍സൂര്‍ അസ്‌കരി ജൂണ്‍ 13 ന് നടന്ന ഇസ്രായിലി ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാനിലെ ഇല്‍ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവ പദ്ധതിയിലെ പ്രമുഖനായ അസ്‌കരിക്ക്, 2020 ല്‍ ഇസ്രായിലി ചാരസംഘടനയായ മൊസാദ് നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ശാസ്ത്രജ്ഞന്‍ മുഹ്സിന്‍ ഫക്രിസാദെയുമായി അടുത്ത പ്രൊഫഷണല്‍ ബന്ധമുണ്ടായിരുന്നു. ഇറാന്റെ ആണവ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ അസ്‌കരി നിര്‍ണായകമായ സാങ്കേതികവും ശാസ്ത്രീയവുമായ പങ്ക് വഹിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Iran israel war Israel മന്‍സൂര്‍ അസ്‌കരി
    Latest News
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025
    ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    23/06/2025
    ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    23/06/2025
    ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version