Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 23
    Breaking:
    • ഹാർവാർഡ് സർവ്വകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കരുത്, വിലക്കുമായി ട്രംപ് ഭരണകൂടം
    • പവര്‍പാക്ക്ഡ് മാര്‍ഷ് ഷോ; ഗുജറാത്തിനെ 33 റണ്‍സിന് തകര്‍ത്ത് ലഖ്‌നൗ
    • ഉപദ്രവിച്ചില്ല, തട്ടിക്കൊണ്ടുപോയത് ആറുപേരെന്ന് ക്വട്ടേഷൻ സംഘത്തിൽനിന്ന് മോചിതനായ കൊടുവള്ളി സ്വദേശി അനൂസ് റോഷൻ റോഷൻ
    • ജിദ്ദയിലെ മുൻ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു
    • എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾ; മംഗലാപുരം വിമാന ദുരന്തത്തിന് 15 വയസ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    നിരാശ, ഞെട്ടല്‍, പരസ്യ വിമര്‍ശനം… ഗാസ യുദ്ധത്തില്‍ ഇസ്രായിലില്‍ ആഭ്യന്തര രോഷം പുകയുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് : ഗാസ യുദ്ധം അക്രമത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇസ്രായിലില്‍ വ്യാപകമായ ആഭ്യന്തര രോഷം പുകയുന്നു. സുബോധമുള്ള ഒരു രാഷ്ട്രമായി പെരുമാറുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയെ പോലെ രാജ്യങ്ങള്‍ക്കിടയില്‍ ഇസ്രായില്‍ ഒരു പരിഹാസ രാഷ്ട്രമായി മാറുമെന്ന് ഇടതുപക്ഷ രാഷ്ട്രീയക്കാരനും ഇസ്രായില്‍ സൈന്യത്തിന്റെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡറുമായ യെയര്‍ ഗോലന്‍ പറഞ്ഞു.

    യുക്തിസഹമായ ഒരു രാഷ്ട്രം സിവിലിയന്മാര്‍ക്കെതിരെ യുദ്ധം ചെയ്യില്ല. കുട്ടികളെ ഒരു ഹോബിയായി കൊല്ലില്ല. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ലക്ഷ്യമിടില്ല – ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിക്ക് നല്‍കിയ പ്രസ്താവനയില്‍ യെയര്‍ ഗോലന്‍ പറഞ്ഞു. സൈന്യത്തിനും ഇസ്രായില്‍ രാഷ്ട്രത്തിനുമെതിരെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രകോപനം സൃഷ്ടിക്കുകയാണെന്നും അപവാദം ആവര്‍ത്തിക്കുകയാണെന്നും യെയര്‍ ഗോലന്‍ ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഫലസ്തീനികളെ കൊല്ലുന്നത് ഒരു ഹോബിയല്ല, മറിച്ച് ഒരു സര്‍ക്കാര്‍ നയമാണ്, അതിന്റെ ആത്യന്തിക ലക്ഷ്യം അധികാരത്തില്‍ പറ്റിപ്പിടിക്കുക എന്നതാണ്. അത് നമ്മെ നാശത്തിലേക്ക് നയിക്കുന്നു – മുന്‍ ഇസ്രായില്‍ പ്രതിരോധ മന്ത്രി മോഷെ യാലോണ്‍ ഒരു പടി കൂടി മുന്നോട്ട് പോയി എക്‌സ് വെബ്സൈറ്റിലെ പോസ്റ്റില്‍ എഴുതി. 19 മാസം മുമ്പ്, ഹമാസ് പോരാളികള്‍ അതിര്‍ത്തി കടന്ന് ഇസ്രായിലില്‍ അതിക്രമിച്ച് കയറി 1,200 പേരെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്യുന്നതിനു മുമ്പ് ഇത്തരം പ്രസ്താവനകള്‍ അസാധ്യമായിരുന്നു. ഗാസ ഇപ്പോള്‍ തകര്‍ന്നടിഞ്ഞ നിലയിലാണ്. ഇസ്രായില്‍ പുതിയൊരു സൈനിക ആക്രമണം ആരംഭിച്ചിരിക്കുന്നു. പതിനൊന്നാഴ്ച നീണ്ടുനിന്ന ഉപരോധം അവസാനിപ്പിക്കാന്‍ കരാര്‍ പ്രഖ്യാപിച്ചിട്ടും ഇതുവരെ ഗാസയില്‍ എത്തിയ സഹായം വളരെ പരിമിതമായി തുടരുന്നു.

    ഇസ്രായിലിലെ ചാനല്‍ 12 അടുത്തിടെ നടത്തിയ സര്‍വേയില്‍ 61 ശതമാനം ഇസ്രായിലികളും യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും കണ്ടെത്തി. 25 ശതമാനം പേര്‍ മാത്രമേ ആക്രമണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനെയും ഗാസ അധിനിവേശത്തെയും പിന്തുണക്കുന്നുള്ളൂ. നെതന്യാഹുവിന് ഇപ്പോഴും പിന്തുണക്കാരുടെ ഒരു അടിത്തറ ഉണ്ടെങ്കിലും ഇസ്രായില്‍ സമൂഹത്തില്‍ നിലവിലുള്ള മാനസികാവസ്ഥ നിരാശ, ഞെട്ടല്‍, ഒന്നും മാറ്റാനുള്ള കഴിവില്ലായ്മ എന്നിവയാണെന്ന് ഇസ്രായിലി ബന്ദികളുടെ മോചനത്തിന് നേരത്തെ ചര്‍ച്ചകളില്‍ പങ്കെടുത്ത ഗെര്‍ഷോണ്‍ ബാസ്‌കിന്‍ ബി.ബി.സിയോട് പറഞ്ഞു. ബന്ദികളുടെ കുടുംബങ്ങളില്‍ ഭൂരിഭാഗവും യുദ്ധം അവസാനിപ്പിക്കണമെന്നും കരാര്‍ ആവശ്യമാണെന്നും വിശ്വസിക്കുന്നു – ബാസ്‌കിന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം ഹമാസിനെ ഇല്ലാതാക്കുക, തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുക എന്നതാണ് പ്രധാന പ്രാഥമിക ലക്ഷ്യമെന്ന് ഒരു ചെറിയ ന്യൂനപക്ഷം വിശ്വസിക്കുന്നു.


    ഗാസയിലെ അതിക്രമങ്ങള്‍ നിര്‍ത്തുക എന്നെഴുതിയ ടീ-ഷര്‍ട്ടുകള്‍ ധരിച്ച്, ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളുമായി ഞായറാഴ്ച ഏകദേശം 500 പ്രകടനക്കാര്‍ സ്‌ഡെറോട്ട് പട്ടണത്തില്‍ നിന്ന് ഗാസ അതിര്‍ത്തിയിലേക്ക് ഇസ്രായിലി ആക്രമണത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തി. ഇസ്രായിലിലെ ജൂത, ഫലസ്തീന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന ചെറുതും എന്നാല്‍ വളര്‍ന്നുവരുന്നതുമായ യുദ്ധവിരുദ്ധ സംഘടനയായ വീ സ്റ്റാന്‍ഡ് ടുഗെദര്‍ ആണ് പ്രതിഷേധക്കാര്‍ക്ക് നേതൃത്വം നല്‍കിയത്. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗ്രൂപ്പിന്റെ നേതാവായ അലോണ്‍ ലീ ഗ്രീനിനെയും മറ്റു എട്ട് പേരെയും അറസ്റ്റ് ചെയ്തു. ഇസ്രായിലി പൊതുജനാഭിപ്രായത്തില്‍ ഒരു ഉണര്‍വ് ഉണ്ടെന്ന് വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ യുദ്ധവിരുദ്ധ നിലപാട് സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും – അലോണ്‍ ലീ ഗ്രീന്‍ ബി.ബി.സിയോട് പറഞ്ഞു.


    യുദ്ധം തുടരുന്നത് ഫലസ്തീന്‍ സിവിലിയന്മാരെ മാത്രമല്ല, ബന്ദികളുടെയും സൈനികരുടെയും ജീവന്‍ അപകടത്തിലാക്കുന്നു, നമ്മുടെയെല്ലാം ജീവന് ഭീഷണിയാകുന്നു എന്ന വിശ്വാസം വളര്‍ന്നുവരുന്നതായി താന്‍ കാണുന്നതായി സ്റ്റാന്‍ഡിംഗ് ടുഗെദര്‍ പ്രസ്ഥാനത്തിലെ മറ്റൊരു പ്രവര്‍ത്തകനായ ഉറി ഫെല്‍റ്റ്മാന്‍ പറഞ്ഞു. മാനസികാവസ്ഥ മാറുകയാണ്, കാറ്റ് എതിര്‍ദിശയില്‍ വീശാന്‍ തുടങ്ങിയിരിക്കുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


    കഴിഞ്ഞ മാസം, നെതന്യാഹു ഗവണ്‍മെന്റിനോട് യുദ്ധം അവസാനിപ്പിച്ച്, ബാക്കിയുള്ള ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള കരാറിലെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായിലി സൈന്യത്തിന്റെ എല്ലാ ശാഖകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് റിസര്‍വ് സൈനികര്‍ കത്തുകളില്‍ ഒപ്പുവെച്ചിരുന്നു. 2023 ഒക്‌ടോബറിലെ ഹമാസ് ആക്രമണത്തില്‍ തിരിച്ചടിക്കാനുള്ള ഇസ്രായിലിന്റെ അവകാശത്തെ സ്ഥിരമായി പ്രതിരോധിച്ച ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍, ഗാസയിലെ സിവിലിയന്‍ മരണസംഖ്യ വര്‍ധിച്ചുവരുന്നതിലും പട്ടിണി മുന്നറിയിപ്പുകള്‍ക്ക് കാരണമായ മാസങ്ങള്‍ നീണ്ട ഉപരോധത്തിലും തങ്ങളുടെ നിരാശ പ്രകടിപ്പിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹാർവാർഡ് സർവ്വകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കരുത്, വിലക്കുമായി ട്രംപ് ഭരണകൂടം
    23/05/2025
    പവര്‍പാക്ക്ഡ് മാര്‍ഷ് ഷോ; ഗുജറാത്തിനെ 33 റണ്‍സിന് തകര്‍ത്ത് ലഖ്‌നൗ
    22/05/2025
    ഉപദ്രവിച്ചില്ല, തട്ടിക്കൊണ്ടുപോയത് ആറുപേരെന്ന് ക്വട്ടേഷൻ സംഘത്തിൽനിന്ന് മോചിതനായ കൊടുവള്ളി സ്വദേശി അനൂസ് റോഷൻ റോഷൻ
    22/05/2025
    ജിദ്ദയിലെ മുൻ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു
    22/05/2025
    എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾ; മംഗലാപുരം വിമാന ദുരന്തത്തിന് 15 വയസ്സ്
    22/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version