സന്‍ആ– തങ്ങളുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍കരീം അല്‍ഗമാരി മരണപ്പെട്ടതായി ഹൂത്തി മിലീഷ്യ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഹൂത്തികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹൂത്തി നിരയിലെ ഏറ്റവും പ്രമുഖ സൈനിക നേതാക്കളില്‍ ഒരാളും ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തിയുടെ അടുത്തയാളുമായും അല്‍ഗമാരിയെ കണക്കാക്കുന്നു. യെമനിലെ സൈനിക നടപടികളിലെ പങ്കിന് അന്താരാഷ്ട്ര ഉപരോധ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അല്‍ഗമാരി മരണപ്പെട്ട സ്ഥലമോ സാഹചര്യമോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സഅ്ദയിലെ ഹൂത്തി കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് യെമന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group