Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 10
    Breaking:
    • ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ മഅ്ദിൻ അക്കാദമി
    • മഅ്ദിന്‍ ഗ്ലോബല്‍ എന്‍.ആര്‍.ഐ.ഫാമിലി സമ്മിറ്റ് പ്രൗഢമായി സമാപിച്ചു; പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ വേണമെന്ന്സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
    • കൊളംബിയയിൽ ശക്തമായ ഭൂചലനം; കലിയിൽ 20 കെട്ടിടങ്ങൾ തകർന്നു വീണു; മരണം മുപ്പത് കവിഞ്ഞു
    • ‘സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല’: പി എം എ സലാം
    • ഭിന്നശേഷി കര്‍ഷക പുരസ്‌കാരം; അതിജീവനത്തിന്റെ കഥ പറയാനുണ്ട് തോരപ്പ മുസ്തഫയ്ക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2026 World Iran 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിലെ എയർപോർട്ട് റോഡിൽ ഇറാൻ അനുകൂല ബാനറുകൾ സ്ഥാപിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. വിവാദമായ ബാനറുകൾ രണ്ടു ദിവസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അഹ്‌മദ് അൽഹജാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ വിശദീകരണം. തൊട്ടുപിന്നാലെ, ആശൂറാ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് വാദിച്ച് ഹിസ്ബുള്ള അനുകൂല സംഘടനയായ ‘യൂണിയൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് സതേൺ സബർബ്‌സ്’ പ്രസ്താവന പുറത്തിറക്കി.

    ​റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടതിനെതിരെ രാജ്യത്ത് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. സ്വിറ്റ്‌സർലൻഡിൽ നടന്ന യു.എസ്-ഇറാൻ ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ കരാറിലെത്തിയതിന് പിന്നാലെയാണ് ഇറാന് നന്ദി രേഖപ്പെടുത്തിയുള്ള ബാനറുകൾ ഇവിടെ പ്രത്യക്ഷപ്പെട്ടത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ, അദ്ദേഹത്തിന്റെ പിതാവ് അലി ഖാംനഈ എന്നിവരുടെ ചിത്രങ്ങളോടൊപ്പം ‘നന്ദി ഇറാൻ’ എന്ന വാചകവും ബാനറുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായതോടെയാണ് ബാനറുകൾ രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചത്. മുൻപ് ലെബനീസ് സർക്കാർ വിമാനത്താവള റോഡിൽ നിന്ന് എല്ലാ രാഷ്ട്രീയ-കക്ഷി ബാനറുകളും മുദ്രാവാക്യങ്ങളും നീക്കം ചെയ്തിരുന്നുവെങ്കിലും, ഹിസ്ബുള്ള സ്വന്തം സന്ദേശങ്ങൾ പ്രദർശിപ്പിക്കാൻ ഈ വഴി ദീർഘകാലമായി ഉപയോഗിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​അതേസമയം, ആശൂറാ അനുസ്മരണത്തിന്റെ ഭാഗമായാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ പ്രധാന തെരുവുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്ന കമ്പനി വ്യക്തമാക്കിയതായി യൂണിയൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് സതേൺ സബർബ്‌സ് അറിയിച്ചു. ഈ പരസ്യപ്രചാരണം 10 ദിവസം നീണ്ടുനിൽക്കുമെന്നും മുഹറം പത്താം തീയതിയോടെ അവസാനിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആശൂറാ ദിനാചരണം അവസാനിക്കുന്നതോടെ ഈ ബിൽബോർഡുകളെല്ലാം പൂർണ്ണമായും നീക്കം ചെയ്യുമെന്നും സംഘടന പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hisbollah lebnon
    Latest News
    ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ മഅ്ദിൻ അക്കാദമി
    10/08/2026
    മഅ്ദിന്‍ ഗ്ലോബല്‍ എന്‍.ആര്‍.ഐ.ഫാമിലി സമ്മിറ്റ് പ്രൗഢമായി സമാപിച്ചു; പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ വേണമെന്ന്സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
    10/08/2026
    കൊളംബിയയിൽ ശക്തമായ ഭൂചലനം; കലിയിൽ 20 കെട്ടിടങ്ങൾ തകർന്നു വീണു; മരണം മുപ്പത് കവിഞ്ഞു
    10/08/2026
    ‘സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല’: പി എം എ സലാം
    10/08/2026
    ഭിന്നശേഷി കര്‍ഷക പുരസ്‌കാരം; അതിജീവനത്തിന്റെ കഥ പറയാനുണ്ട് തോരപ്പ മുസ്തഫയ്ക്ക്
    10/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.