Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിറ്റി ഫ്ലവർ റിയാദ് അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ട്രംപിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെന്ന് ഹാവാഡ് യൂനിവേഴ്‌സിറ്റി; 220 കോടി ഡോളര്‍ ഫണ്ട് യുഎസ് മരവിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/04/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    trump havard fund
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക്: ലോക പ്രശസ്ത അമേരിക്കന്‍ കലാലയമായ ഹാവാഡ് യൂനിവേഴ്‌സിറ്റിയുടെ 220 കോടി ഡോളറിന്റെ ഫണ്ട് യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചു. ആറ് കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകളും മരവിപ്പിച്ചു. കാമ്പസില്‍ ഇസ്രായില്‍ വിരുദ്ധ ഇല്ലാതാക്കാനെന്ന പേരില്‍ ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം ഹാവാഡ് അധികാരികള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഈ പകരംവീട്ടല്‍. സര്‍വകലാശാല ഭരണത്തിലും നിയമനങ്ങളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികളിലുമെല്ലാം മാറ്റങ്ങള്‍ വേണമെന്ന് അടക്കമുള്ള ആവശ്യങ്ങളുടെ നീണ്ട പട്ടികയാണ് ട്രംപ് ഭരണകൂടം ഹാവാഡിന് നല്‍കിയത്. ഏപ്രില്‍ മൂന്നിന് ഈ കത്ത് സര്‍വകലാശാലയ്ക്ക് ലഭിച്ചത്.

    വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ അവരെ വിശദമായ പരിശോധന നടത്താന്‍ ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കണമെന്നും ഡൈവേഴ്‌സിറ്റി ഓഫീസുകള്‍ അടച്ചു പൂട്ടണമെന്നും ട്രംപ് ഭരണകൂടം ഹാവാഡിന് നല്‍കിയ നിര്‍ദേശങ്ങളിലുണ്ട്. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കാഴ്ചപ്പാടുകളും നിലപാടുകളും ഓഡിറ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം തള്ളുന്നതായി ഹാവാഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി. ഒരു സ്വകാര്യ യൂനിവേഴ്സിറ്റി എന്തു പഠിപ്പിക്കണമെന്നോ, ആർക്കൊക്കെ പ്രവേശനം നൽകണമെന്നോ, ആരെ നിയമിക്കണമെന്നോ, ഏതൊക്കെ മേഖലകളിൽ അവർക്ക് പഠനം നടത്താമെന്നോ ആജ്ഞാപിക്കാൻ ഏതു പാർട്ടിയുടെ സർക്കാരാണെങ്കിലും അധികാരമില്ലെന്ന് ഹാവാഡ് മേധാവി ചുട്ടമറുപടി നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സര്‍വകലാശാലയുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനാ അവകാശങ്ങളിന്മേലും വിലപേശലിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലയ്ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമുള്ള 90 ലക്ഷം ഡോളറിന്റെ ഫണ്ട് യുഎസ് സര്‍ക്കാര്‍ പുനപ്പരിശോധനയ്ക്കായി മാറ്റിവച്ചതിനു പിന്നാലെയാണ് വ്യക്തമായ നിലപാട് അറിയിച്ച് ഹാവാഡ് പ്രസിഡന്റിന്റെ മറുപടി. പുതിയ വിവരങ്ങളോടും വ്യത്യസ്ത കാഴ്ചപ്പാടുകളോടും തുറന്ന സമീപനമാണ് ഹാവാഡിന്റേതെന്നും ഈ ഭരണകൂടത്തിന്റേയൊ മറ്റേതെങ്കിലും ഭരണകൂടത്തിന്റെ നിയമപരമായ അധികാരത്തിനപ്പുറത്തുള്ള ഒരു ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    “No government—regardless of which party is in power—should dictate what private universities can teach, whom they can admit and hire, and which areas of study and inquiry they can pursue.” – President Alan Garber https://t.co/6cQQpcJVTd

    — Harvard University (@Harvard) April 14, 2025

    ഇതിനു പിന്നാലെയാണ് ഇസ്രായില്‍ വിരുദ്ധത തടയാനായി ട്രംപ് ഭരണകൂടം രൂപം നല്‍കിയ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് റ്റു കൊംപാറ്റ് ആന്റൈ സെമിറ്റിസം എന്ന സിമിതി ഹാവാഡിന്റെ 220 കോടി ഡോളറിന്റെ ഫണ്ട് മരവിപ്പിച്ചതായി അറിയിച്ചത്. സര്‍ക്കാര്‍ ഫണ്ട് വാങ്ങുമ്പോള്‍ പൗരാവകാശ നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തമില്ലെന്ന അസ്വസ്ഥജനകമായ അവകാശ മനോഭാവം യുഎസിന്റെ അഭിമാനമായ യൂനിവേഴ്‌സിറ്റികളിലും കോളെജുകളിലും നിലനില്‍ക്കുന്നുവെന്നതിന് തെളിവാണ് ഹാവാഡിന്റെ നടപടിയെന്ന് ഈ സമിതി ആരോപിക്കുന്നു. സമീപകാലത്തായി പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നത് പതിവായിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ജൂത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ഉപദ്രവങ്ങളും വച്ചുപൊറുപ്പിക്കാനാകില്ല. നികുതിദായകരുടെ പണം ലഭിക്കണമെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍ ഗൗരവത്തിലെടുത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയാറാകാണമെന്നും സമിതി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Havard University US Funding USA
    Latest News
    സിറ്റി ഫ്ലവർ റിയാദ് അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.