ഗാസ: ഹമാസ് ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടു. ഗാസയുടെ വടക്ക് ഭാഗത്തെ കെട്ടിടത്തില്‍ ഇസ്രാഈല്‍ ബോംബര്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തില്‍ കെട്ടിടത്തിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബവും ഹമാസ് നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ അബൂഉബൈദയുടെ മൃതദേഹം കണ്ടെത്തി.
ഹമാസിന്റെ സാമൂഹിക മാധ്യമങ്ങളിലെ ശബ്ദമായിരുന്നു അബൂ ഉബൈദ. ഒക്ടോബര്‍ എഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. 2008 ലും 2012ലും 2014ലും ഇദ്ദേഹത്തെ ഇസ്രാഈല്‍ ലക്ഷ്യമിട്ടിരുന്നു. മുഖംമൂടി ധരിച്ചായിരുന്നു അദ്ദേഹം വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നിലും സാമൂഹിക മാധ്യമങ്ങളിലും പ്രത്യേക്ഷപ്പെട്ടിരുന്നത്.
ഹമാസിന്റെ നേതാക്കളെ ലക്ഷ്യമിടുന്നതായി ഇന്നലെ ഇസ്രാഈല്‍ സേന വക്താവ് അഫ്ഖായി അദ്രുഇ വ്യക്തമാക്കിയിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് ഇദ്ദേഹം പ്രസ്തുത കെട്ടിടത്തില്‍ ഉള്ളതായി വിവരം ലഭിച്ചത്. അരമണിക്കൂറിനകം ആക്രമണം നടത്തുകയും ചെയ്തു. കെട്ടിടത്തില്‍ ഇദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.