Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജി പ്രഖ്യാപിച്ചു -ഷാഫി പറമ്പിൽ
    • മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    • ഒമാനിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ
    • ലാ ലീഗ : ബെറ്റിസിന് ആദ്യ ജയം, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാർസലോണ ഇന്ന് ഇറങ്ങും
    • മയക്കുമരുന്ന് കടത്ത്; കുറ്റവാളികളെ ഫ്രഞ്ച്, ബെല്‍ജിയന്‍ അധികൃതര്‍ക്ക് കൈമാറി യുഎഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Gaza

    ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടവരുടെഎണ്ണം 1,373 ആയി ഉയര്‍ന്നതായി യു.എന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/08/2025 Gaza 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – രണ്ടു മാസത്തിനിടെ ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,373 ആയി ഉയര്‍ന്നതായി യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായത്തിനായി കാത്തിരിക്കുന്നതിനിടെ മെയ് അവസാനം മുതലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

    മെയ് 27 മുതല്‍ കുറഞ്ഞത് 1,373 ഫലസ്തീനികള്‍ ഭക്ഷണം ലഭിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തില്‍ 859 പേര്‍ അമേരിക്കയും ഇസ്രായിലും പിന്തുണക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ റിലീഫ് വിതരണ കേന്ദ്രങ്ങളുടെ പരിസരത്തും 514 പേര്‍ ഭക്ഷ്യവസ്തുക്കള്‍ വഹിച്ച വാഹനവ്യൂഹമുള്ള വഴികളിലുമാണ് കൊല്ലപ്പെട്ടതെന്നും ഈ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും ഇസ്രായില്‍ സൈന്യമാണ് നടത്തിയതെന്നും ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    തെക്കന്‍ ഗാസയിലെ റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം രണ്ട് പേര്‍ ഉള്‍പ്പെടെ ഇന്ന് ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ രണ്ട് ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മഹ്മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു.

    ഖാന്‍ യൂനിസിന് തെക്ക് പടിഞ്ഞാറുള്ള അല്‍മവാസിയിലെ ത്വബരിയ പ്രദേശത്തെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ അഞ്ച് പേരും മധ്യ ഗാസയിലെ ദെയ്ര്‍ അല്‍ബലഹിന്റെ മധ്യഭാഗത്ത് സിവിലിയന്‍ കാര്‍ ലക്ഷ്യമാക്കി നടത്തിയ ഇസ്രായിലി ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേരുമാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിനും റഫക്കും ഇടയില്‍ ഇസ്രായില്‍ സേനയുടെ നിയന്ത്രണത്തിലുള്ള മൊറാഗ് ജംഗ്ഷന് സമീപം ഭക്ഷ്യവസ്തുക്കള്‍ക്കായി കാത്തുനിന്നവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 70 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലേക്ക് നീക്കിയതായി സിവില്‍ ഡിഫന്‍സ് വക്താവ് കൂട്ടിച്ചേര്‍ത്തു.


    മധ്യ ഗാസയിലെ വാദി ഗാസ പാലത്തിന് സമീപമുള്ള റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം സഹായത്തിനായി കാത്തിരിക്കുന്നതിനിടെ പതിനാല് പേര്‍ക്ക് പരിക്കേറ്റതായി പാരാമെഡിക്കുകള്‍ പറഞ്ഞു. തെക്കന്‍, മധ്യ ഗാസ മുനമ്പിലെ സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് നയിക്കുന്ന റോഡുകളില്‍ പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലേക്ക് പ്രവേശിക്കുന്ന നിരവധി ഭക്ഷ്യ സഹായ ട്രക്കുകള്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള കെറെം ഷാലോം ക്രോസിംഗ് വഴിയാണ് കടന്നുപോകുന്നത്. ഗാസ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് യു.എന്‍ എയ്ഡ് ഏജന്‍സികള്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Casualties Gaza Relief Centers Israeli Army Attacks UN Human Rights
    Latest News
    രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജി പ്രഖ്യാപിച്ചു -ഷാഫി പറമ്പിൽ
    23/08/2025
    മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    23/08/2025
    ഒമാനിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ
    23/08/2025
    ലാ ലീഗ : ബെറ്റിസിന് ആദ്യ ജയം, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാർസലോണ ഇന്ന് ഇറങ്ങും
    23/08/2025
    മയക്കുമരുന്ന് കടത്ത്; കുറ്റവാളികളെ ഫ്രഞ്ച്, ബെല്‍ജിയന്‍ അധികൃതര്‍ക്ക് കൈമാറി യുഎഇ
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.