ഗാസ – രണ്ടു വർഷമായി നടന്നിരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67,682 ആയി ഉയര്‍ന്നതായി ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 1,70,033 ആയി ഉയർന്നു. കാണാതായത് 9,500 ലേറെ പേരെയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിലുകള്‍ തുടരുകയാണെന്ന് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ 151 മൃതദേഹങ്ങളാണ് ആശുപത്രികളിലെത്തിച്ചത്. ഇതിൽ 116 മൃതദേഹങ്ങളും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തവയാണ്. പരിക്കേറ്റ 72 പേരെയും ഇരുപത്തിനാലു മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സഹായ കേന്ദ്രങ്ങളില്‍ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നതിനിടെ കൊല്ലപ്പെട്ടവർ 2,615 പേരാണ്. 19,177 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് യുദ്ധം പുനരാരംഭിച്ച മാര്‍ച്ച് 18 നു ശേഷം 13,598 പേര്‍ കൊല്ലപ്പെടുകയും 57,849 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.പട്ടിണിയും പോഷകാഹാരക്കുറവും മൂലം 157 കുട്ടികള്‍ അടക്കം 463 പേര്‍ മരണപ്പെട്ടതായും മെഡിക്കല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.