Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    • നടൻ മമ്മൂട്ടി ഇനി സ്വന്തം കലാലയത്തിലെ പാഠപുസ്തകത്തിൽ
    • 9 വർഷം പിന്നിടുമ്പോൾ എവിടെയുമെത്താതെ നജീബിൻ്റെ തിരോധാന കേസ്; അവസാനിപ്പിക്കാൻ അനുമതി നൽകി കോടതി
    • എമർജൻസി റെസ്പോൺസ് ട്രെയിനിങ് സംഘടിപ്പിച്ച് ജുബൈൽ കെഎംസിസി
    • കുറഞ്ഞ നിരക്കില്‍ ജിദ്ദയിലേക്ക് പറക്കാം; സൗദി മലയാളികള്‍ക്ക് ആശ്വാസമായി ആകാശ എയര്‍ ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ഗാസ വെടിനിർത്തൽ ചർച്ചകൾ: ഹമാസിന്റെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം തടസ്സമെന്ന് നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Benjamin-Netanyahu
    ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ നിര്‍ബന്ധം കാരണം ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമെടുക്കാതെ മന്ത്രിസഭാ യോഗം അവസാനിച്ചതായി ഇസ്രായിലി വാര്‍ത്താ വെബ്സൈറ്റ് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തെ തുടര്‍ന്ന് ഗാസില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ രക്ഷപ്പെടുത്താനും വിശാലമായ പ്രാദേശിക കരാറുകള്‍ ഉണ്ടാക്കാനും ഇസ്രായിലിന് ഇപ്പോള്‍ ധാരാളം അവസരങ്ങളുള്ളതായി നേരത്തെ നെതന്യാഹു പറഞ്ഞു.


    നമ്മുടെ നിലനില്‍പ്പിന് മുന്നിലുള്ള രണ്ട് ആസന്നമായ ഭീഷണികള്‍ ഞങ്ങള്‍ ഇല്ലാതാക്കിയതായി തെക്കന്‍ ഇസ്രായിലിലെ സുരക്ഷാ സേവന വകുപ്പ് (ഷിന്‍ ബെറ്റ്) ആസ്ഥാനം സന്ദര്‍ശിക്കുന്നതിനിടെ ഇറാനെയും ലെബനോനിലെ ഹിസ്ബുല്ല ഗ്രൂപ്പിനെയും പരാമര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു. ഈ വിജയത്തിന്റെ ഫലമായി ഇപ്പോള്‍ ബന്ദികളെ രക്ഷിക്കാന്‍ അടക്കം നിരവധി അവസരങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും, ഗാസ പ്രശ്‌നം പരിഹരിക്കുകയും ഹമാസിനെതിരായ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ രണ്ട് ജോലികളും നമുക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു – നെതന്യാഹു പറഞ്ഞു. ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതിനെ ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് യോഗത്തില്‍ എതിര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതേസമയം, അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനുള്ള പ്രതീക്ഷയോടെ ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അടങ്ങിയ കരാര്‍ സാധ്യമാക്കാന്‍ ഈജിപ്ത് പ്രവര്‍ത്തിക്കുന്നതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ ആത്തി വ്യക്തമാക്കി. ജനുവരി 19 ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ ലംഘിക്കുകയായിരുന്നെന്നും ന്യായീകരണമില്ലാതെ ആക്രമണം പുനരാരംഭിക്കുകയായിരുന്നെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിലെത്തിയ ശേഷം ഇസ്രായില്‍ വീണ്ടും ഗാസക്കെതിരായ ആക്രമണം പുനരാരംഭിച്ചാല്‍ അത് മേഖലയുടെ അസ്ഥിരതക്ക് പ്രധാന കാരണമാകും. വെടിനിര്‍ത്തലിന്റെ സുസ്ഥിരത ഉറപ്പാക്കുന്നത് ഗാസയുമായി ബന്ധപ്പെട്ട ഭാവിയിലെ ഏതൊരു കരാറിലും ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അമേരിക്കക്ക് ധാരണയുണ്ടെന്നും ബദര്‍ അബ്ദുല്‍ ആത്തി കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu Gaza ceasefire Hamas
    Latest News
    ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    30/06/2025
    നടൻ മമ്മൂട്ടി ഇനി സ്വന്തം കലാലയത്തിലെ പാഠപുസ്തകത്തിൽ
    30/06/2025
    9 വർഷം പിന്നിടുമ്പോൾ എവിടെയുമെത്താതെ നജീബിൻ്റെ തിരോധാന കേസ്; അവസാനിപ്പിക്കാൻ അനുമതി നൽകി കോടതി
    30/06/2025
    എമർജൻസി റെസ്പോൺസ് ട്രെയിനിങ് സംഘടിപ്പിച്ച് ജുബൈൽ കെഎംസിസി
    30/06/2025
    കുറഞ്ഞ നിരക്കില്‍ ജിദ്ദയിലേക്ക് പറക്കാം; സൗദി മലയാളികള്‍ക്ക് ആശ്വാസമായി ആകാശ എയര്‍ ആരംഭിച്ചു
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version