Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 17
    Breaking:
    • സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം നിര്യാതനായി
    • മലപ്പുറം സ്വദേശി ദുബൈയിൽ മരണപ്പെട്ടു
    • ചരിത്രത്തിലെ ആദ്യ വിമാനപകടം| Story Of The Day| Sep: 17
    • ഗാസയില്‍ 26,000 കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവ്; അടിയന്തിര ചികിത്സ ആവശ്യമെന്ന് യൂനിസെഫ്
    • മദീന എയര്‍പോര്‍ട്ട് റോഡിന് ഇനി കിരീടാവകാശിയുടെ പേര്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    മൗറിത്താനിയയില്‍ ‘കിംഗ് സല്‍മാന്‍ ആശുപത്രി’ക്ക് തറക്കല്ലിട്ടു

    സൗദി ഡെവലപ്മെന്റ് ഫണ്ട് സി.ഇ.ഒ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍മുര്‍ശിദും മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഒല്‍ദ് ശൈഖ് അല്‍ഗസുവാനിയും ചേര്‍ന്നാണ് തലസ്ഥാനമായ നൗക്‌ചോട്ടില്‍ കിംഗ് സല്‍മാന്‍ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2025 World Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നൗക്‌ചോട്ട് – സൗദി അറേബ്യയുടെ പൂര്‍ണ ധനസഹായത്തോടെ മൗറിത്താനിയയില്‍ നിര്‍മിക്കുന്ന കിംഗ് സല്‍മാന്‍ ആശുപത്രിക്ക് തറക്കല്ലിട്ടു. സൗദി ഡെവലപ്മെന്റ് ഫണ്ട് സി.ഇ.ഒ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍മുര്‍ശിദും മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഒല്‍ദ് ശൈഖ് അല്‍ഗസുവാനിയും ചേര്‍ന്നാണ് തലസ്ഥാനമായ നൗക്‌ചോട്ടില്‍ കിംഗ് സല്‍മാന്‍ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. സൗദി ഡെവലപ്മെന്റ് ഫണ്ട് വഴി സൗദി ഗവണ്‍മെന്റ് ഗ്രാന്റ് ആയി നല്‍കുന്ന 70 ദശലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് ആരോഗ്യ മേഖലക്കും മൗറിത്താനിയയില്‍ സുസ്ഥിര വികസനത്തിനുമുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ പിന്തുണ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി മുഖ്താര്‍ ഒല്‍ദ് അജായ്, ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല സീദി മുഹമ്മദ് ഒദീഹ്, സാമ്പത്തിക, ധനകാര്യ മന്ത്രി സീദ് അഹ്മദ് ഒല്‍ദ് അബൂഹ്, മൗറിത്താനിയയിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല അല്‍റഖാബി എന്നിവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.

    എമര്‍ജന്‍സി, പ്രസവചികിത്സ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, തീവ്രപരിചരണം, വൃക്കരോഗ ചികിത്സാ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ക്ലിനിക്കുകളും ആധുനിക സൗകര്യങ്ങളും അടങ്ങിയ 300 കിടക്കകളുള്ള സംയോജിത മെഡിക്കല്‍ സ്ഥാപനമാണ് സൗദി സഹായത്തോടെ നടപ്പാക്കുന്നത്. ആരോഗ്യ സ്‌പെഷ്യാലിറ്റികളില്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയും പരിശീലിപ്പിക്കുന്നതിലും യോഗ്യരാക്കുന്നതിലും കിംഗ് സല്‍മാന്‍ ആശുപത്രി പങ്കു വഹിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തലസ്ഥാനമായ നൗക്‌ചോട്ടിലെ ആരോഗ്യ സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും മൗറിത്താനിയയിലെ പരിമിത ശേഷിയുള്ള മെഡിക്കല്‍ സ്ഥാപനങ്ങളെ പിന്തുണക്കാനും 15 ആശുപത്രികള്‍ക്കുള്ള റഫറല്‍ സെന്ററായി പ്രവര്‍ത്തിക്കാനും കിംഗ് സല്‍മാന്‍ ആശുപത്രി ലക്ഷ്യമിടുന്നു. 1979 മുതല്‍, സൗദി ഡെവലപ്മെന്റ് ഫണ്ട് മൗറിത്താനിയയില്‍ 20 ലേറെ വികസന പദ്ധതികള്‍ക്കും പ്രോഗ്രാമുകള്‍ക്കും 665 ദശലക്ഷത്തിലേറെ ഡോളറിന്റെ ലഘുവായ്പകളിലൂടെ ധനസഹായം നല്‍കിയിട്ടുണ്ട്. കൂടാതെ 172 ദശലക്ഷത്തിലേറെ ഡോളറിന്റെ ഗ്രാന്റുകളും നല്‍കിയിട്ടുണ്ട്. സൗദി സഹായം മൗറിത്താനിയയില്‍ സുസ്ഥിര സാമൂഹിക, സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    king salman hospital Mauritania Saudi arabia
    Latest News
    സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം നിര്യാതനായി
    17/09/2025
    മലപ്പുറം സ്വദേശി ദുബൈയിൽ മരണപ്പെട്ടു
    17/09/2025
    ചരിത്രത്തിലെ ആദ്യ വിമാനപകടം| Story Of The Day| Sep: 17
    17/09/2025
    ഗാസയില്‍ 26,000 കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവ്; അടിയന്തിര ചികിത്സ ആവശ്യമെന്ന് യൂനിസെഫ്
    17/09/2025
    മദീന എയര്‍പോര്‍ട്ട് റോഡിന് ഇനി കിരീടാവകാശിയുടെ പേര്
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.