ബഗ്ദാദ് – ഒരു കൂട്ടം ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തെ തുടര്‍ന്ന് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യു.എസ് സൈനിക താവളമായ വിക്ടോറിയയില്‍ വന്‍ അഗ്നിബാധ. വിക്ടോറിയ ബേസില്‍ ആക്രമണം തുടരുകയാണെന്ന് റഷ്യ ടുഡേ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ബേസിനുള്ളിലെ ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് സെന്ററില്‍ നേരിട്ട് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാനെതിരെ അമേരിക്കയും ഇസ്രായിലും നടത്തുന്ന യുദ്ധം ആരംഭിച്ചതിനുശേഷം ഇറാഖിലെ യു.എസ് താവളങ്ങളെയും താല്‍പ്പര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിക്ടോറിയ ബേസ് ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര പിന്തുണാ ആസ്ഥാനത്തിനു നേരെ മൂന്ന് ഡ്രോണുകള്‍ ആക്രമണം നടത്തിയതായിയാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 18 ന് യു.എസ് സൈനിക താവളമായ വിക്ടോറിയയില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ പകര്‍ത്തിയിരുന്നു. ആക്രമണം തടയുന്നതില്‍ യു.എസ് വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെട്ടതായി വീഡിയോ കാണിക്കുന്നുണ്ട്. ഇറാനും ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖും ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇറാനെതിരായ അമേരിക്കന്‍-ഇസ്രായില്‍ ആക്രമണത്തോടുള്ള തിരിച്ചടിയുടെ ഭാഗമായി ഇറാഖിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ഇറാനും ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖും കണക്കാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



