ബൊഗോട്ട – ഗാസയിലേക്ക് സഹായവുമായി എത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില പിടിച്ചെടുത്തതിനെ തുടർന്ന് ഇസ്രായിലി നയതന്ത്രജ്ഞരെ പുറത്താക്കി കൊളംബിയ. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് നയതന്ത്രജ്ഞരെ പുറത്താക്കിയത്.
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില സംഘത്തിൽ രണ്ടു കൊളംബിയൻ ആക്ടിവിസ്റ്റുകളെയും ഇസ്രായിൽ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് പെട്രോയുടെ ഈ നടപടി.ഇസ്രായിലിന്റെ മറ്റൊരു അന്താരാഷ്ട്ര കുറ്റകൃത്യമെന്നാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില പിടിച്ചെടുത്തതിനെ പെട്രോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പറഞ്ഞത്.
ഇസ്രായിൽ കസ്റ്റഡിയിലെടുത്ത 497 ആക്ടിവിസ്റ്റുകളിൽ ലൂണ ബാരെട്ടോ, മനുവാലോ ബെഡോയ എന്ന രണ്ടുപേരാണ് കൊളംബിയയിൽ നിന്നുള്ളത്.ഇസ്രായിലിന് എതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കാൻ പ്രസിഡന്റ് വിദേശകാര്യ മന്ത്രാലയത്തോട് ഉത്തരവിട്ടു.
കൊളംബിയയിലുള്ള ശേഷിക്കുന്ന ഇസ്രായിലി നയതന്ത്രജ്ഞരെ പുറത്താക്കുമെന്നും, ഇസ്രായിലിമായുള്ള വ്യാപാര കരാർ റദ്ദാക്കുമെന്നും പെട്രോ വ്യക്തമാക്കി.ഗാസയിൽ ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ഏറ്റവും ശക്തമായ എതിർക്കുന്ന ഒരു രാജ്യമാണ് കൊളംബിയ. ഫലസ്തീനെ മോചിപ്പിക്കാൻ ഒരു സൈന്യത്തെ രൂപീകരിക്കണമെന്ന് പെട്രോ യുഎൻ ജനറൽ അസംബ്ലിയോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ ആഴ്ച യുഎസ് സൈനികരോട് വംശഹത്യക്ക് കൂട്ടുനിൽക്കുന്ന ട്രംപിനെ അനുസരിക്കരുതെന്നും എന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് യുഎസ് ഗവൺമെന്റ് കൊളംബിയൻ പ്രസിഡന്റിന്റെ വിഷയം റദ്ദാക്കി.