ഒട്ടാല– കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി നിരവധി മരണം. വാന്‍കൂറിലെ ഫിലിപ്പൈന്‍ ആഘോഷ പരിപാടിയിലേക്കാണ് കാര്‍ ഓടിച്ചു കയറ്റിയത്. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കി. ഡ്രൈവറെ ജനങ്ങള്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയി.
ദുരന്തത്തില്‍ വാന്‍കൂവര്‍ മേയര്‍ അനിശോചനം രേഖപ്പെടുത്തി. ഫിലിപ്പൈന്‍ സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജന്മഗീത് സിങ് പങ്കെടുത്ത പരിപാടിയായിരുന്നു. ഇതൊരു ആക്‌സിഡന്റാണോ ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കനേഡിയന്‍ എം.പി ഡോണ്‍ ഡേവിസ് ഇത് ആക്രമണമാണെന്ന് അഭിപ്രായപ്പെട്ടു. കാറോടിച്ച് കയറ്റിയ ഡ്രൈവറുടെ ഉദ്ദേശം പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ നിരവധി പേര്‍ മരിച്ചു. പരുക്കേറ്റവരുടെ എണ്ണമോ മരിച്ചവരുടെ കണക്കുകളോ പോലീസ് വെളുപ്പെടുത്തിയിട്ടില്ല.