Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 7
    Breaking:
    • ഹോർമുസ് കടലിടുക്കിൽ 130 കപ്പലുകൾക്ക് നേരെ ആക്രമണം: മരണം 25 ആയി
    • ആണവ കേന്ദ്രങ്ങൾക്ക് സമീപം ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു
    • അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്
    • റിയാദില്‍ ഡ്രോണ്‍ ആക്രമണശ്രമം പരാജയപ്പെടുത്തി
    • മോദിയിൽനിന്ന് കോൺഗ്രസിന് ഒന്നും പഠിക്കാനില്ല; ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടന തകർത്തു- സോണിയാ ഗാന്ധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹോർമുസ് കടലിടുക്കിൽ 130 കപ്പലുകൾക്ക് നേരെ ആക്രമണം: മരണം 25 ആയി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/11/2026 World Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്– മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വർധിക്കുന്നു. മേഖലയിൽ ഇതുവരെ 130 ആക്രമണങ്ങൾ നടന്നതായും കൊല്ലപ്പെട്ട നാവികരുടെ എണ്ണം 25 ആയി ഉയർന്നതായും ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) അറിയിച്ചു. സമുദ്ര ഗതാഗത മേഖല വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്.

    നവംബർ 5-ന് ‘എം.ടി വെലോസ് സഫയർ’ എന്ന എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. നിലവിലുള്ള സംഘർഷാവസ്ഥ കാരണം അറേബ്യൻ ഉൾക്കടൽ വിട്ടുപോകാനാകാതെ ആയിരക്കണക്കിന് നാവികരാണ് കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലണ്ടനിൽ നടന്ന ഐ.എം.ഒ കൗൺസിൽ യോഗത്തിൽ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു. കപ്പൽ ജീവനക്കാർക്ക് ജലവും ഭക്ഷണവും വൈദ്യസഹായവും ലഭ്യമാകാത്ത സാഹചര്യമുണ്ടെന്ന് ഐ.എം.ഒ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗ്വസ് ആശങ്ക പ്രകടിപ്പിച്ചു. സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര നിയമവിരുദ്ധ നടപടികളിൽ നിന്ന് പിന്മാറാനും അംഗരാജ്യങ്ങളോട് യോഗം ആവശ്യപ്പെട്ടു.

    ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും ഹൂത്തി മിലിഷ്യകൾ നടത്തുന്ന ആക്രമണങ്ങളെയും കരിങ്കടലിലെ റഷ്യൻ ആക്രമണങ്ങളെയും കൗൺസിൽ ശക്തമായി അപലപിച്ചു. കൂടാതെ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഏദൻ ഉൾക്കടലിലും കടൽക്കൊള്ള വർധിച്ചുവരുന്നതായും ഈ വർഷം മാത്രം 17 സംഭവങ്ങൾ രേഖപ്പെടുത്തിയതായും യോഗം ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ship attacked Strait of Hormuz
    Latest News
    ഹോർമുസ് കടലിടുക്കിൽ 130 കപ്പലുകൾക്ക് നേരെ ആക്രമണം: മരണം 25 ആയി
    07/11/2026
    ആണവ കേന്ദ്രങ്ങൾക്ക് സമീപം ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു
    07/11/2026
    അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്
    07/11/2026
    റിയാദില്‍ ഡ്രോണ്‍ ആക്രമണശ്രമം പരാജയപ്പെടുത്തി
    07/11/2026
    മോദിയിൽനിന്ന് കോൺഗ്രസിന് ഒന്നും പഠിക്കാനില്ല; ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടന തകർത്തു- സോണിയാ ഗാന്ധി
    07/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.