കുവൈത്ത് സിറ്റി– ബ്രിട്ടനിലെ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കുറ്റത്തിന് കുവൈത്ത് ബിസിനസുകാരിക്ക് ശിക്ഷ. കാസേഷന്‍ കോടതിയാണ് നാലു വര്‍ഷം കഠിനതടവിനും പുറമെ രൂപ 32 കോടി 22 ലക്ഷം (1,152,000 കുവൈത്ത് ദിനാര്‍) പിഴ ചുമത്തുകയും ചെയ്തത്.
ബ്രിട്ടീഷ് യൂണിവേഴ്സിറ്റിക്കടുത്തായിട്ട് തനിക്കും തന്റെ പങ്കാളിക്കും നിരവധി അപ്പാട്ട്മെന്റുകളുണ്ടെന്ന് ഇവര്‍ വിശ്വസിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി ഇവ വാടകയ്ക്ക് കൊടുക്കുന്നുണ്ടെന്നും വ്യക്തമാക്കി. റിസര്‍വേഷനായി വലിയ തുകകള്‍ രക്ഷിതാക്കളില്‍ നിന്നും കൈപറ്റുകയായിരുന്നുവെന്നാണ് കേസ് രേഖകള്‍ സൂചിപ്പിക്കുന്നത്.
ഈജിപ്ഷ്യന്‍ സ്വദേശിയായ പങ്കാളിയുടെ സഹായത്തോടെയാണ് പ്രതി തന്റെ മുഴുവന്‍ തട്ടിപ്പ് പദ്ധതികളും കൈകാര്യം ചെയ്തിരുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വാര്‍ത്ത പുറത്തു വന്നയുടന്‍ ഇയാള്‍ രാജ്യം വിട്ടതായ് പൊലീസ് അറിയിച്ചു. പ്രതി അറസ്റ്റിലാവുന്നതിനു തൊട്ട് മുമ്പ് വരെ ഇത്തരം തട്ടിപ്പു പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുക്കൊണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.തുടര്‍ന്ന് വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ കേസ് പരിഗണിച്ച ശേഷം, പ്രതിക്കെതിരെ ചുമത്തിയ വിധി കാസേഷന്‍ കോടതി ശരിവെക്കുകയും, നൂറുകണക്കിന് പേരെ വഞ്ചിച്ച കുറ്റകൃത്യമായതിനാല്‍ തന്നെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് കടുത്ത ശിക്ഷ നല്‍കാന്‍ വിധിക്കുകയായിരുന്നു