ന്യൂയോര്‍ക്ക് – ഗാസയിൽ അടക്കമുള്ള പ്രദേശങ്ങളിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന നടപടികൾ നിർത്തണമെന്നും ഗുട്ടെറസ് നേതാക്കളോട് പറഞ്ഞു. ഹമാസ് – ഇസ്രായിൽ യുദ്ധം രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിൽ തടവിലാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ അരങ്ങേറുന്നത് മാനുഷിക ദുരന്തമാണെന്നും അത് പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് അഭ്യർത്ഥിച്ചു.
ഒക്ടോബര്‍ 7 എന്ന ഇരുണ്ട ദിവസത്തിന്റെ ഭീകരത നമ്മുടെയെല്ലാം മനസുകളിൽ മായാതെ നിൽക്കുമെന്നും ഗുട്ടെറസ് പറഞ്ഞു. രണ്ടു വർഷമായിട്ടും ബന്ദികൾ തടവിലാണ്. ഇവരുടെയും കുടുംബത്തെയും , അതിജീവിച്ചവരെയുമെല്ലാം ഞാന്‍ കണ്ടു. ഇവരുടെ അവസ്ഥകൾ വളരെ മോശമായി തുടരുകയാണ്. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ശേഷം സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറും അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇസ്രായിൽ- ഫലസ്‌തീൻ ജനങ്ങൾ എല്ലാ മേഖലയിലും സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും ജീവിച്ച് പ്രവര്‍ത്തനങ്ങൾ ആദരിക്കണമെന്ന് ഗുട്ടെറസ് കൂട്ടിച്ചേർത്തു.
ഈ രണ്ടുവർഷ കാലയളവിൽ കൊല്ലപ്പെട്ടത് 67,000 ഫലസ്തിനിലെ സാധാരണക്കാർ അടക്കം 69 ,000 ത്തിൽ അധികം പേരാണ്. ഇവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. റിപ്പോർട്ട് ചെയ്ത കൊലപാതകങ്ങൾ മാത്രമാണ് ഇതെന്നും, യഥാര്‍ഥ മരണ സംഖ്യ ഇതിനേക്കാൾ കൂടുതൽ ആണെന്നും യു.എന്‍ വിശ്വസിക്കുന്നു. ഈ യുദ്ധം മൂലം രണ്ടു ലക്ഷത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
.