Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
    • ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
    • ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും
    • സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യത
    • രക്ഷപ്പെട്ട യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ വലിച്ചു തുറന്നതാണോ അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണം, ആരോപണത്തിന്റെ വാസ്തവം അറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    അമേരിക്കന്‍ സൈനിക സഹായം ഇസ്രായിലിലേക്ക് പ്രവഹിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാനെതിരായ യുദ്ധത്തില്‍ സഹായിക്കുന്നതിന് അമേരിക്ക വന്‍തോതില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായിലിലെത്തിക്കുന്നു. ഇന്നലെ അമേരിക്കയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ നിറച്ച 14 ചരക്ക് വിമാനങ്ങള്‍ ഇസ്രായിലില്‍ എത്തിയതായി ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

    സൈനിക ഉപകരണങ്ങളുമായി യു.എസ് സൈനിക ചരക്ക് വിമാനങ്ങള്‍ ഇസ്രായിലില്‍ എത്തുന്നത് തുടരുകയാണെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇറാന്‍ മിസൈലുകളും ഡ്രോണുകളും തടയാനുള്ള അയണ്‍ ഡോം പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെയും മറ്റു ആയുധങ്ങളുടെയും വലിയ കുറവ് ഇസ്രായില്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ആയുധ ശേഖരത്തിലെ കുറവ് നികത്താന്‍ അമേരിക്ക വലിയ തോതില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായിലിലെത്തിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും സാധ്യമായ സൈനിക ഓപ്ഷന്‍ സംബന്ധിച്ച് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍ണായക തീരുമാനം എടുക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. ഇറാന്‍ നയതന്ത്ര പരിഹാരങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ പരിമിതമായ സൈനിക ആക്രമണം നടത്തുന്നതിനുള്ള സാധ്യത പരിഗണിക്കാന്‍ പ്രസിഡന്റ് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വിലയിരുത്തല്‍ നടത്തുമെന്ന് ലെവിറ്റ് പറഞ്ഞു. എല്ലാ ഓപ്ഷനുകളും പരിഗണനയിലുണ്ട്. പക്ഷേ കഴിയുന്നിടത്തോളം നയതന്ത്ര പാതക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു. ഇറാന്റെ ആണവ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ സമയം നേടാന്‍ ഞങ്ങള്‍ അനുവദിക്കില്ല.


    ഇറാനുമായി സമീപ ഭാവിയില്‍ നടന്നേക്കാവുന്ന ചര്‍ച്ചകളുടെ ശക്തമായ സാധ്യതയെ അടിസ്ഥാനമാക്കി, അവിടെ സൈനിക നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ തീരുമാനിക്കുമെന്ന ട്രംപിന്റെ സന്ദേശം യു.എസ് വക്താവ് ഉദ്ധരിച്ചു. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായി നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടാത്ത ഒരു കരാറും അമേരിക്ക അംഗീകരിക്കില്ല. ആണവായുധം നിര്‍മിക്കാനുള്ള സാങ്കേതിക ശേഷികള്‍ ഇറാന്‍ നേടിയിട്ടുണ്ട്. ഇറാന്‍ ആണവ നിയമ ലംഘനങ്ങള്‍ തുടര്‍ന്നാല്‍ അമേരിക്ക വെറുതെ നില്‍ക്കില്ല. വിവിധ മാര്‍ഗങ്ങളിലൂടെ ഇറാന് ഞങ്ങള്‍ നേരിട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.


    ഭാവിയില്‍ ഇറാനുമായി ഒപ്പുവെക്കുന്ന ഏതൊരു കരാറിലും യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കുന്നത് ഒരു വിട്ടുവീഴ്ചയില്ലാത്ത ഘടകമായി അമേരിക്ക കണക്കാക്കുന്നു. ഇറാന്‍ ആണവായുധം സ്വന്തമാക്കാനുള്ള ഘട്ടങ്ങളില്‍ എത്തിക്കുന്ന യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തലത്തിലെത്തിയിട്ടുണ്ട്. ഇത് പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയാണ്.

    ഇറാന്റെ ആണവ പദ്ധതി പൊളിച്ചുമാറ്റുന്നതും സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തുന്നതും ഉള്‍പ്പെടാത്ത ഏതൊരു പരിഹാരവും ഭീഷണി തല്‍ക്കാലം മാറ്റിവെക്കുക മാത്രമാണ് ചെയ്യുകയെന്നും അത് അവസാനിപ്പിക്കില്ലെന്നും യുഎസ് ഭരണകൂടം വിശ്വസിക്കുന്നു. ഇറാനിലെ ഭരണമാറ്റത്തിനുള്ള യു.എസ് പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇറാന്‍ ആണവായുധം നേടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് അമേരിക്കയുടെ മുന്‍ഗണനയെന്ന് ലെവിറ്റ് പറഞ്ഞു.


    ഇറാനെ പിന്തുണക്കാന്‍ ചൈന സൈനികമായി ഇടപെടുമെന്നതിന്റെ സൂചനകളൊന്നും അമേരിക്ക നിലവില്‍ കാണുന്നില്ല. അമേരിക്കന്‍ പ്രസിഡന്റിന് ചൈനയുമായി വളരെ ബഹുമാനപൂര്‍വമായ ബന്ധമുണ്ട്. ഇരു രാജ്യങ്ങളും നിരവധി തന്ത്രപരമായ താല്‍പര്യങ്ങള്‍ പങ്കിടുന്നു – കരോലിന്‍ ലെവിറ്റ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump isreal USA
    Latest News
    എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
    20/06/2025
    ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
    20/06/2025
    ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും
    20/06/2025
    സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യത
    20/06/2025
    രക്ഷപ്പെട്ട യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ വലിച്ചു തുറന്നതാണോ അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണം, ആരോപണത്തിന്റെ വാസ്തവം അറിയാം
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version