ഡാലസ്– അമേരിക്കയിലെ ഡാലസിലുണ്ടായ കാറപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ, ചേപ്പാട് സ്വദേശി ഡോ. സോണി മാത്യു (50 വയസ്സ്) ആണ് മരിച്ചത്. ചേപ്പാട്, മേവിളേത്ത് തെക്കേതില്‍ വീട്ടില്‍ തങ്കച്ചന്‍ എന്നറിയപ്പെടുന്ന സാമുവേല്‍ മത്തായി (മുന്‍ പൂനെ വിശ്രാന്തവാടി ഹാപ്പി വാലി സൊസൈറ്റി ജീവനക്കാരന്‍) യുടെയും, തുമ്പമണ്‍, കുഴിപ്പടവില്‍ അന്നമ്മ മത്തായിയുടെയും മകനാണ്.
ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ ഡാലസില്‍ വച്ചാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സിനി സോണി. മക്കള്‍ : മേഗന്‍, ആന്‍ഡ്രൂ, സോയി. സഹോദരി : സോണിയ മാത്യു. സഹോദരി ഭര്‍ത്താവ് : മാത്യു (നേവി ഉദ്യോഗസ്ഥന്‍).
സംസ്‌ക്കാര ശുശ്രൂഷ: ജൂലൈ 26 രാവിലെ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുമെന്ന് പള്ളി അധികൃതര്‍ പറഞ്ഞു.