Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    • ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ തെഹ്റാൻ പൊലീസ് കണ്ടെത്തി

    ഇന്ത്യക്കാർ 'ഓസ്‌ട്രേലിയൻ വിസ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ വഞ്ചിതരായാണ് ഇറാനിൽ എത്തിയതെന്നും അഫ്​ഗാൻ ഏജന്റുമാരാണ് അവരെ ബന്ദികളാക്കിയതെന്നും തെഹ്‌റാനിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പോലീസ് വ്യക്തമാക്കി.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാനിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഇറാനിൽ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യൻ പൗരന്മാരെ തെഹ്‌റാൻ പോലീസ് രക്ഷപ്പെടുത്തി. പഞ്ചാബിൽ നിന്നുള്ള ഹുഷൻപ്രീത് സിംഗ് (സംഗ്രൂർ), ജസ്പാൽ സിംഗ് (എസ്.ബി.എസ്. നഗർ), അമൃത്പാൽ സിംഗ് (ഹോഷിയാർപുർ) എന്നിവരെയാണ് കണ്ടെത്തിയത്.

    ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ദുബൈ വഴി തെഹ്‌റാനിൽ എത്തിയ ഇവരെ മെയ് ഒന്നിനാണ് കാണാതായത്. തെഹ്‌റാന്റെ തെക്കുഭാഗത്തുള്ള വരാമിൻ നഗരത്തിൽ നടന്ന പോലീസ് ഓപ്പറേഷനിലാണ് ഇവരെ മോചിപ്പിച്ചതെന്ന് ഇറാനിലെ തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്നു പേരെ കാണാതായ വിവരം കുടുംബങ്ങൾ അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ടിരുന്നു. ഇന്ത്യൻ എംബസിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇറാൻ അധികൃതർ നടപടി സ്വീകരിച്ചത്.

    ഹോഷിയാർപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജന്റാണ് ഓസ്‌ട്രേലിയയിലേക്ക് എന്ന പേരിൽ ഇവരെ ദുബൈ വഴി തെഹ്‌റാനിൽ എത്തിച്ചത് എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. ഈ ഏജന്റ് ഇപ്പോൾ ഒളിവിലാണ്. ‘മെയ് 1-ന് തെഹ്‌റാനിൽ എത്തിയ ഉടനെ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൈകൾ ബന്ധിച്ച നിലയിലും മുറിവുകളോടു കൂടിയും ഉള്ള ചിത്രങ്ങളും വീഡിയോകളും അയച്ച് തട്ടിക്കൊണ്ടു പോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കാണാതായി. തട്ടിക്കൊണ്ടുപോയവർ കൈകൾ ബന്ധിച്ച ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.’ – ഹുഷൻപ്രീതിന്റെ അമ്മ ഇന്ത്യ ടുഡേയോട് പറഞ്ഞു. മെയ് 11 വരെ കുടുംബങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നു, പക്ഷേ പിന്നീട് ആശയവിനിമയം നിലച്ചു.

    ജൂൺ മൂന്നിനാണ് തെഹ്റാൻ‍ പൊലീസ് പ്രതികളെ പിടികൂടിയത്. ഇന്ത്യക്കാർ ‘ഓസ്‌ട്രേലിയൻ വിസ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ വഞ്ചിതരായാണ് ഇറാനിൽ എത്തിയതെന്നും അഫ്​ഗാൻ ഏജന്റുമാരാണ് അവരെ ബന്ദികളാക്കിയതെന്നും തെഹ്‌റാനിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പോലീസ് വ്യക്തമാക്കി.

    സംഭവത്തെ തുടർന്ന് ഇന്ത്യയിലെ ഇറാൻ എംബസി അനധികൃത ട്രാവൽ ഏജന്റുമാരെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഈ സംഭവത്തിന്റെ സ്വഭാവം കണക്കിലെടുത്ത്, അനധികൃത വ്യക്തികളുടെയോ ഇന്ത്യൻ ഏജൻസികളുടെയോ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു,’ എന്ന് ഇറാൻ എംബസി എക്‌സിൽ പോസ്റ്റ് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abducted Iran ഇറാനിൽ രക്ഷപ്പെടുത്തി
    Latest News
    മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    15/03/2026
    ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    15/03/2026
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version