Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 6
    Breaking:
    • ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
    • അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്
    • ഇത്തവണത്തെ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ വെള്ളിയാഴ്ച തിരശ്ശീല ഉയരും
    • ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    • ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2025 Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    gaza
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 95 പേര്‍ കൊല്ലപ്പെടുകയും 304 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 54,772 ആയി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിന് തെക്ക് റഫക്ക് പടിഞ്ഞാറുള്ള റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മറ്റേതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.


    ഖാന്‍ യൂനിസിന് പടിഞ്ഞാറ് പലായനം ചെയ്തവര്‍ക്ക് അഭയം നല്‍കിയിരുന്ന തമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസിലെ അല്‍അമല്‍ ഡിസ്ട്രിക്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായില്‍ പീരങ്കി ഷെല്ലാക്രമണം നടത്തി. നഗരത്തിന് പടിഞ്ഞാറുള്ള റെഡ് ക്രസന്റ് പോയിന്റിന് പിന്നില്‍ പലായനം ചെയ്തവര്‍ക്ക് അഭയം നല്‍കിയിരുന്ന കൂടാരത്തിനു നേരെ ഡ്രോണ്‍ ഉപയോഗിച്ചും ഇസ്രായില്‍ സൈന്യം ആക്രമണം നടത്തി. ഖാന്‍ യൂനിസിലെ മവാസിയില്‍ തെരുവിന് ചുറ്റും ഷെല്ലാക്രമണവും നഗരമധ്യത്തില്‍ കനത്ത ബോംബാക്രമണവും നടത്തി. തെക്കന്‍ ഗാസയിലെ റഫയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി വിമാനങ്ങള്‍ വ്യോമാക്രമണം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതേസമയം, നാസിര്‍ മെഡിക്കല്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം നിര്‍ത്തുന്നത് അപ്രതീക്ഷിതമായ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ഗാസ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍ക്ക് ചുറ്റുമുള്ള റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുള്ള ഭീഷണികള്‍ ആരോഗ്യ സംവിധാനത്തിനെതിരായ വ്യവസ്ഥാപിത പദ്ധതിയുടെ ഭാഗമാണെന്ന് മന്ത്രാലയം പറഞ്ഞു. യൂറോപ്യന്‍ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം ഖാന്‍ യൂനിസിലെ ഏക ആശുപത്രിയാണ് നാസിര്‍ മെഡിക്കല്‍ കോംപ്ലക്‌സ്. ഒഴിപ്പിക്കല്‍ മേഖലയിലാതിനാല്‍ അല്‍അമല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടാണ്.
    തെക്കന്‍ ഗാസയില്‍ ആരോഗ്യ സംവിധാനത്തിന്റെ പൂര്‍ണമായ തകര്‍ച്ചയുടെ സാധ്യതയെ കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആരോഗ്യ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടാനും അടിയന്തിര വൈദ്യസഹായങ്ങളും മറ്റു അവശ്യവസ്തുക്കളും അനുവദിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തേക്ക് മാത്രം പര്യാപ്തമായ ഇന്ധനമാണ് ആശുപത്രികളില്‍ ശേഷിക്കുന്നത്. വൈദ്യുതിക്കായി ജനറേറ്ററുകളെ ആശ്രയിക്കുന്നതിനാല്‍, ആശുപത്രികള്‍ക്ക് ഇന്ധനം ലഭ്യമാക്കുന്നത് ഇസ്രായില്‍ തടസ്സപ്പെടുത്തുന്നത് സുപ്രധാന വിഭാഗങ്ങള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കും.

    നിരോധിത പ്രദേശങ്ങളിലാണെന്ന് അവകാശപ്പെട്ട് ആശുപത്രികള്‍ക്കായി നീക്കിവെച്ച ഇന്ധന സംഭരണ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര സംഘടനകളും യു.എന്നും പ്രവേശിക്കുന്നത് ഇസ്രായില്‍ തടയുന്നുണ്ടെന്നും ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
    അതേസമയം, ഇസ്രായിലി ബന്ദി മതാന്‍ സന്‍ഗൗക്കര്‍ കഴിയുന്ന സ്ഥലം ഇസ്രായില്‍ സൈന്യം ഉപരോധിക്കുകയാണെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂഉബൈദ പറഞ്ഞു. ബന്ദിയെ ജീവനോടെ രക്ഷിക്കാന്‍ ഇസ്രായിലിന് സാധിക്കില്ല. ഒരു വര്‍ഷവും എട്ട് മാസവും ഞങ്ങള്‍ അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിച്ചു. മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ഇസ്രായില്‍ സൈന്യം ഉത്തരവാദിയായിരിക്കുമെന്നും അബൂഉബൈദ പറഞ്ഞു. തെക്കന്‍ ഗാസ മുനമ്പിലെ റഫ പ്രദേശത്തു നിന്ന് ബന്ദികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുക്കുന്നതില്‍ സൈന്യവും ആഭ്യന്തര സുരക്ഷാ വകുപ്പും വിജയിച്ചതായി ഇന്ന് രാവിലെ ഇസ്രായിലി വെബ്സൈറ്റ് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza
    Latest News
    ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
    05/10/2025
    അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്
    05/10/2025
    ഇത്തവണത്തെ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ വെള്ളിയാഴ്ച തിരശ്ശീല ഉയരും
    05/10/2025
    ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    05/10/2025
    ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version