ഗാസ– ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ 117 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു.
ഇവയടക്കം ഇരുപത്തിനാലു മണിക്കൂറിനിടെ 124 രക്തസാക്ഷികളുടെ മൃതദേഹങ്ങളാണ് ഗാസയിലെ ആശുപത്രികളിലെത്തിച്ചത്. ഉത്തര, മധ്യ ഗാസയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ പരിക്കേറ്റ 33 പേരെയും ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയിലെ ആശുപത്രികളില്‍ സ്വീകരിച്ചു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇന്നു വരെ ഗാസയില്‍ രക്തസാക്ഷികളുടെ എണ്ണം 67,806 ആയും പരിക്കേറ്റവരുടെ എണ്ണം 1,70,066 ആയും ഉയര്‍ന്നതായും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group