Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • മോഡി മികച്ചതാണ്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു-ഇറ്റലി പ്രധാനമന്ത്രി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    • കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍;സഹേല്‍ ആപില്‍ എങ്ങിനെ എക്‌സിറ്റ് എടുക്കാമെന്നറിയാം?
    • ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്
    • ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്സ് ചാമ്പ്യൻസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Top News

    കുഞ്ഞിനെ വലിച്ചെറിഞ്ഞതോ, വീഴ്ചയില്‍ പറ്റിയതോ? പറമ്പില്‍ നിന്നു കണ്ടെത്തിയ നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം

    ചേമ്പിലയില്‍ പൊതിഞ്ഞ രൂപത്തില്‍ കണ്ടെത്തിയ കുഞ്ഞിനെ കുറഞ്ഞതു 2 ദിവസം മുന്‍പ് പ്രസവിച്ചതാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Newborn child
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തനംതിട്ട– മെഴുവേലിയില്‍ നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴോ, യുവതി തലകറങ്ങി വീണപ്പോഴോ ക്ഷതമേറ്റതാവാമെന്നാണ് സംശയം. കുട്ടിയുടെ അച്ഛന്‍ കാമുകനാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കാമുകനെയും ഉടന്‍ ചോദ്യം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവരങ്ങള്‍ അടക്കം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

    ഇന്നലെയായിരുന്നു അവിവാഹിതയായ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ചികിത്സക്കായെത്തിയത്. ബിരുദ വിദ്യാര്‍ഥിയായ യുവതി വീട്ടില്‍ പ്രസവിച്ചതാണെന്നും കുഞ്ഞിനെ തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. സ്ഥലം പരിശോധിച്ച ഇലവുംതിട്ട പോലീസ് ആള്‍ താമസമില്ലാത്ത വീടിന്റെ പറമ്പില്‍ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിയില്ലെന്നാണ് യുവതി മറ്റുള്ളവരോട് പറഞ്ഞത്. കുഞ്ഞിന്റെ ശരീരത്തില്‍ മറ്റു മുറിവുകളോ അസ്വാഭാവിക പാടുകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചേമ്പിലയില്‍ പൊതിഞ്ഞ രൂപത്തില്‍ കണ്ടെത്തിയ കുഞ്ഞിനെ കുറഞ്ഞതു 2 ദിവസം മുന്‍പ് പ്രസവിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തി. ഫോറന്‍സിക് സംഘവും പരിശോധന നടത്തി.

    Read more

    നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍; അമ്മ ആശുപത്രിയില്‍

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dead Newborn baby
    Latest News
    മോഡി മികച്ചതാണ്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു-ഇറ്റലി പ്രധാനമന്ത്രി
    18/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    18/06/2025
    കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍;സഹേല്‍ ആപില്‍ എങ്ങിനെ എക്‌സിറ്റ് എടുക്കാമെന്നറിയാം?
    18/06/2025
    ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്
    18/06/2025
    ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്സ് ചാമ്പ്യൻസ്
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.