വാഷിംഗ്‌ടൺ– ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലയിൽ അമേരിക്കയുടെ നിർണായക സൈനിക ഇടപെടൽ സ്ഥിരീകരിച്ച് ട്രംപ്. വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് മാറ്റിയതായും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മദുറോയെയും ഭാര്യയെയും വിമാനമാർഗ്ഗം വെനസ്വേലയിൽ നിന്ന് അതീവ രഹസ്യമായി പുറത്തെത്തിച്ചതായാണ് വിവരം. ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഈ നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല. ഓപ്പറേഷന്റെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ട്രംപ് പ്രത്യേക വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ചും വെനസ്വേലയുടെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്



