കൊച്ചി- എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുതി പോസ്റ്റില്‍ ബൈക്കിടിച്ച് മറിഞ്ഞ് യാത്രികന്‍ മരിച്ചു. സംഭവത്തില്‍ പോലീസ് അനാസ്ഥയും കാരണമെന്ന് പരാതി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) മരിച്ചത്. എന്നാല്‍ ബൈക്ക് അപകടത്തിന് കാരണമായ വൈദ്യുതി പോസ്റ്റ് പുലര്‍ച്ചെ റോഡിലേക്ക് വീണതിന് ശേഷം ആദ്യം ഒരു അപകടമുണ്ടായിരുന്നു. അമ്പലത്തിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന പൂജാരിക്കാണ് പുലര്‍ച്ചെ പോസ്റ്റില്‍ തട്ടിവീണ് അപകടം പറ്റിയത്. എന്നാല്‍ ഈ സമയത്ത് രണ്ട് പോലീസ് വാഹനങ്ങള്‍ സ്ഥലത്തെത്തുകയും റോഡിന് കുറുകെ കിടക്കുന്ന പോസ്റ്റ് മാറ്റുകയോ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യാതെ പോലീസ് സംഘം മടങ്ങി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു.
പുലര്‍ച്ചെ 3.18നും 3.57നും പോസ്റ്റ് വീണ സ്ഥലത്ത് എത്തിയ പോലീസ് സംഘങ്ങല്‍ പോസ്റ്റ് എടുത്ത് മാറ്റിയിരുന്നെങ്കില്‍ 4.19ന് അവിടെ എത്തിയ അബ്ദുല്‍ ഗഫൂര്‍ അപകടത്തില്‍ പെടുമായിരുന്നില്ല. എന്നാല്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ഫയര്‍ഫോഴ്‌സിനെയും കെ.എസ്.ഇ.ബിയെയും അപ്പോള്‍ തന്നെ വിവരമറിയിച്ചിരുന്നെന്നാണ് വിശദീകരണം. പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യമായ എണ്ണം പോലീസുകാര്‍ വാഹനത്തില്‍ ഇല്ലായിരുന്നെന്നും പോലീസ് വിശദീകരിക്കുന്നു. എന്നാല്‍ മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാതെ പോയത് ശ്രദ്ധേയമാണ്. രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്ന കുമ്പളം നോര്‍ത്ത് പള്ളിയിലെ ഉസ്താദാണ് അപകടത്തില്‍ മരിച്ച അബ്ദുല്‍ ഗഫൂര്‍