ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നതായി ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ഉപരോധം, അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചുപൂട്ടല്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍, ബേബി ഫുഡ് എന്നിവയുടെ പ്രവേശനം നിഷേധിക്കല്‍ എന്നിവ ഗാസയില്‍ ഏറ്റവും ദുര്‍ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ശിശുക്കളുടെയും രോഗികളുടെയും ദുരിതം വര്‍ധിപ്പിക്കുന്നു.

Read More

ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന്‍ പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന്‍ പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്‌കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.

Read More