മുബൈ– ഈ സോഷ്യൽ മീഡിയ യുഗത്ത് എല്ലാവരും പറയുന്ന ഒരു വാക്കാണ് ഇനി പത്രങ്ങൾ പോലെയുള്ള പ്രിന്റിംഗ് മീഡിയക്ക് സ്ഥാനമില്ല, അവർ അടച്ചുപൂട്ടി പോകുമെന്ന്.
പക്ഷേ നിലവിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പത്രങ്ങളുടെ ജനങ്ങൾക്കിടയിലുള്ള സ്വാധീനം കൂടി വരുകയാണ്.
രാജ്യത്ത് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലറിന്റെ ( എബിസി) റിപ്പോർട്ടുകൾ അനുസരിച്ച് 2.77 ശതമാനം കോപ്പികളാണ് വർദ്ധിച്ചിരിക്കുന്നത്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയതിലാണ് ഈ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
2024 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 2,89,41,876 കോപ്പികളാണ് വിറ്റു പോയിരുന്നത്, എന്നാൽ ഈ വർഷത്തെ റിപ്പോർട്ട് അനുസരിച്ച് 2, 97,44,148 കോപ്പികൾ വിറ്റുപോയി. അഥവാ ഈ ആറുമാസത്തിനിടെ എട്ടു ലക്ഷ്യത്തിലധികം കോപ്പികളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇത് രാജ്യത്തെ പത്രമേഖലയുടെ വളർച്ചയെ കാണിക്കുന്നതാണ്, വായനക്കാർക്ക് കൂടുതൽ അറിവുകളും, സത്യസന്ധതയുമായ വിവരങ്ങൾ നൽകുന്ന ദിനപത്രങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം കൂടുതലാണ് എന്നതിന്റെ തെളിവാണ് ഇതെന്നും എ ബി സി ജനറൽ സെക്രട്ടറി ആദിൽ കസദ് വ്യക്തമാക്കി.