ദമാസ്‌കസ് – സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനു സമീപം അല്‍കിസ്‌വ നഗരത്തില്‍ ഇസ്രായേല്‍ ഡ്രോണുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ദമാസ്‌കസിനടുത്ത് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി നേരത്തെ സിറിയന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടതായി പിന്നീട് സിറിയന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ ഡമാസ്‌കസിലെ അല്‍കിസ്‌വ നഗരത്തിലെ അല്‍ഹര്‍ജലി പ്രദേശത്തെ 44-ാം ഡിവിഷനില്‍ പെട്ട സൈനിക കോമ്പൗണ്ടിനു നേരെ ഇസ്രായേൽ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നെന്നും ആക്രമണത്തില്‍ സിറിയന്‍ സൈന്യത്തിന്റെ 44-ാം ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.