Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
    • വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
    • കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ഇസ്രായില്‍ ആക്രമണം; ഗാസയില്‍ 45 പേര്‍ കൊല്ലപ്പെട്ടു

    മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അടക്കം രണ്ടു സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായില്‍ സൈന്യം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/10/2025 Top News Gaza Israel Palestine World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഞായറാഴ്ച ഗാസയിലുടനീളം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സിയും ആശുപത്രികളും അറിയിച്ചു. ഗാസ മുനമ്പിലുടനീളമുള്ള ഡസന്‍ കണക്കിന് ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച് ഒക്ടോബർ 10ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നുണ്ട്.

    ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 45 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു. മരണ സംഖ്യ ഗാസയിലെ നാലു ആശുപത്രികള്‍ സ്ഥിരീകരിച്ചു.
    മധ്യ ഗാസയില്‍ ന‌ടന്ന ഒന്നിലധികം ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് നുസൈറാത്തിലെ അല്‍ഔദ ആശുപത്രി റിപ്പോര്‍ട്ട് ചെയ്തത്. സമീപത്തുണ്ടായ ബോംബാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും അല്‍അഖ്സ ആശുപത്രി അറിയിച്ചു. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി അഞ്ച് പേര്‍ മരിച്ചതായും ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രി നാലു പേര്‍ കൊല്ലപ്പെട്ടതായും വ്യക്തമാക്കി. മരിച്ചവരെയും പരിക്കേറ്റവരെയും സ്വീകരിച്ചെന്നും ആശുപത്രികള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, തെക്കന്‍ ഗാസ മുനമ്പിലെ റഫ നഗരത്തില്‍ ഹമാസ് നടത്തിയ ആക്രമണത്തിൽ നഹല്‍ ബ്രിഗേഡിലെ ഒരു ഓഫീസറും ഒരു സൈനികനും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. നഹല്‍ ബ്രിഗേഡിന്റെ 932-ാം ബറ്റാലിയനിലെ കമ്പനി കമാന്‍ഡറായ മേജര്‍ യാനിവ് കുല (26), അതേ ബറ്റാലിയനിലെ സൈനികനായ ഫസ്റ്റ് സര്‍ജന്റ് ഇറ്റായ് യെഫെറ്റ്‌സ് (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

    തെക്കന്‍ ഗാസ മുനമ്പില്‍ നടന്ന പോരാട്ടത്തിനിടെയാണ് രണ്ട് സൈനികരും കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ ഒരു റിസര്‍വ് സൈനികന് ഗുരുതരമായി പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് പുനരാരംഭിച്ചെന്നും ഇസ്രായില്‍ സൈന്യം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
    23/02/2026
    വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
    23/02/2026
    കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍
    23/02/2026
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version