തെല്‍അവീവ് – ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായിലിനെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹൂദ് ബരാക്. നെതന്യാഹുവിന്റെ നടപടികൾ ഇസ്രായിലിന് നാണക്കേടുകൾ മാത്രമാണ് ഉണ്ടാക്കിയത്. ഒരു തലമുറ മുഴുവന്‍ ശ്രമിച്ചാലും അത് മായ്ക്കാന്‍ പ്രയാസമായിരിക്കും. ഇസ്രായിലി ബന്ദികളെ തിരിച്ചെത്തിക്കാന്‍ മുൻകൈയെടുത്തത് നെതന്യാഹുവല്ല, ട്രംപിന്റെ ശ്രമഫലമായാണ് അത് നടന്നതെന്നും എഹൂദ് ബരാക് പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇസ്രായിലിനോട് ശത്രുത പുലർത്തുന്നു. യുവ ജൂതന്മാക്കിടയിൽ വരെ ഈ ശത്രുത നിലനിൽക്കുന്നുണ്ട്. ആദ്യമായിട്ടാണ് രാജ്യത്തിന്റെ നിലനിൽപ്പിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതെന്നും ബരാക് കൂട്ടിചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group