സന്‍ആ – സന്‍ആയിലെ യു.എന്‍ ഓഫീസ് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 20 ജീവനക്കാരില്‍ 15 പേര്‍ വിദേശികളാണെന്ന് യെമൻ യു.എന്‍ ഓഫീസ്. ഹൂത്തി സുരക്ഷാ സേന തങ്ങളുടെ കോമ്പൗണ്ടിലേക്ക് അനധികൃതമായി പ്രവേശിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തൊന്നും യു.എന്‍ ഓഫീസ് പറഞ്ഞിരുന്നു. അഞ്ച് യെമനി ജീവനക്കാരെയും പതിനഞ്ച് അന്താരാഷ്ട്ര ജീവനക്കാരെയുമാണ് കോമ്പൗണ്ടിനുള്ളിലെ കസ്റ്റഡിയിലെന്നും യു.എന്‍ റസിഡന്റ് കോ-ഓര്‍ഡിനേറ്ററുടെ വക്താവ് ജീന്‍ ആലം വ്യക്തമാക്കി.
ഈ സാഹചര്യം എത്രയും പെട്ടെന്ന് പരിഹരിക്കാനും എല്ലാവരെയും മോചിപ്പിച്ച് തങ്ങളുടെ കേന്ദ്രങ്ങളിൽ നിയന്ത്രണം പുനഃസ്ഥാപിക്കാൻ സന്‍ആയിലെ അധികാരികളുമായും ബന്ധപ്പെട്ട അംഗരാജ്യങ്ങളുമായും യെമന്‍ സര്‍ക്കാരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജീന്‍ ആലം പറഞ്ഞു.
യുഎന്‍ ഓഫീസ് ജീവനക്കാർ അമേരിക്കക്കും ഇസ്രായിലിനും വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 31 ന് ഹൂത്തികള്‍ സന്‍ആയിലെ യുഎന്‍ ഓഫീസുകള്‍ ആക്രമിച്ച് 11 ലേറെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഞങ്ങളുടെ 53 സഹപ്രവർത്തകരെയും തടങ്കലിൽ വെക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ സെക്രട്ടറി വക്താവ് സ്റ്റെഫാന്‍ ഡുജാറിക്ക് പറഞ്ഞു.
ഞങ്ങൾ തകർത്തത് ഏറ്റവും അപകടം പിടിച്ച ചാരസെല്ലുകളിൽ ഒന്നാണെന്ന് വിമത നേതാവായ അബ്ദുൽമലിക്ക് അൽഹൂത്തിയുടെ അഭിപ്രായപ്പെട്ടതിനെതിരെ രംഗത്തെത്തിയതാണ് സ്‌റ്റെഫാന്‍ ഡുജാരിക്. വേള്‍ഡ് ഫുഡ് പ്രോഗ്രാം, യൂനിസെഫ് പോലുള്ള മാനുഷിക സംഘടനകളുമായി ബന്ധപ്പെട്ട ജീവനക്കാരാണ് അവരെന്നും ആരോപണങ്ങള്‍ അപകടകരവും അസ്വീകാര്യവുമാണെന്ന് ഡുജാറിക് വിശേഷിപ്പിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂത്തി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് അടുത്ത കാലങ്ങളായി നിരവധി യു.എന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. 2025 ഓഗസ്റ്റ് 31 മുതല്‍ 21 യു.എന്‍ ഉദ്യോഗസ്ഥരെയാണ് ഹൂത്തികള്‍ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ അന്താരാഷ്ട്ര എന്‍.ജി.ഒ അംഗങ്ങള്‍ ഉള്‍പ്പെടെ 23 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യു.എന്‍ വ്യക്തമാക്കി.
പത്ത് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം യെമനെ ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളില്‍ ഒന്നിലേക്കാണ് തള്ളിവിട്ടതെന്നും യു.എന്‍ കൂട്ടിചേർത്തു.



