Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 24
    Breaking:
    • വി.എസ് ഇനി ജനഹൃദയങ്ങളിൽ
    • മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    • ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    • സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Technology

    ഇനി സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റുകളുടെ കാലം; മൈക്രോസോഫ്റ്റിന്റെ 30 ശതമാനം കോഡും എഴുതുന്നത് ‘എ.ഐ’

    എ.ഐ കാലത്ത് കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളും ടെക് പ്രൊഫഷണലുകളും കമ്പ്യൂട്ടേഷണല്‍ ചിന്തയില്‍ അടിസ്ഥാന കാര്യങ്ങളില്‍ ആഴത്തിലുള്ള അറിവു നേടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ ഉപദേശം
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി08/06/2025 Technology Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ല
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെക്‌ഡെസ്‌ക്-ദ മലയാളം ന്യൂസ്‌– കോഡിംഗില്‍ ഉള്‍പ്പെടെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്)യുടെ പ്രാധാന്യം വര്‍ധിച്ചുവെങ്കിലും യുക്തിസഹമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വ്യവസ്ഥാപിതമായ പരിഹാരങ്ങള്‍ രൂപകല്‍പ്പനചെയ്യാനുമുള്ള മനുഷ്യരുടെ ബുദ്ധിപരമായ കഴിവ് അതില്‍ മുഖ്യപങ്കുവഹിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. പ്രമുഖ ടെക് യൂട്യൂബര്‍ സജ്ജാദ് ഖാദറുമായുള്ള അഭിമുഖ സംഭാഷണത്തിനിടെയായിരുന്നു ഇക്കാര്യം ചുണ്ടിക്കാട്ടിയത്.

    ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികളും ടെക് പ്രൊഫഷണലുകളും കമ്പ്യൂട്ടേഷണല്‍ ചിന്തയില്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ആഴത്തിലുള്ള അവഗാഹം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിര്‍മ്മിത ബുദ്ധി (എ.ഐ) സോഫ്റ്റ്വെയര്‍ വ്യവസായത്തെ രൂപപ്പെടുത്തുന്ന കാലമാണ്. നാടകീയമായ മാറ്റങ്ങളാണ് വരുന്നത്. മാത്രമല്ല പല തലങ്ങളില്‍ അത് പങ്കുവഹിക്കുന്നുമുണ്ട്. എ.ഐയുടെ കാര്യത്തിലും വിജയമെന്നത് വ്യക്തവും ഘടനാപരവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സാങ്കേതികമായ പരിജ്ഞാനവും സിസ്റ്റത്തിന്റെ ചിന്തയും സംയോജിപ്പിക്കുന്ന കഴിവനനുസരിച്ചാണ് ഭാവി കാലം നിര്‍ണ്ണയിക്കപ്പെടുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിങ്ങള്‍ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണെങ്കില്‍ സോഫ്റ്റ് വെയറിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഗഹനമായി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. കമ്പ്യൂട്ടേഷണലായി ചിന്തിക്കാനുള്ള കഴിവാണ് സ്വന്തം കാര്യത്തിലും പ്രധാനമായി എനിക്ക് തോന്നുന്നതെന്നും നദെല്ല പറഞ്ഞു.

    ഇനി സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ് ആണ് ഉണ്ടാവുക. അതിനുള്ള പാതകള്‍ വേഗത്തിലുമാണ്. നമ്മളെല്ലാവരും കൂടുതല്‍ സജീവമായി സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റുകളായി മാറുമെന്നും സത്യ വ്യക്തമാക്കി. ചിലത് നമ്മള്‍ ചിന്തിക്കുമ്പോള്‍ ഏറെ സങ്കീര്‍ണ്ണമാവുകയും അത് എ.ഐ മുഖേന എളുപ്പത്തില്‍ സാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
    പല പദ്ധതികളിലുമുള്ള മൈക്രോസോഫ്റ്റ് കോഡിന്റെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര്‍ എഴുതുന്നതാണെന്ന് നാദെല്ല ഈയ്യിടെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യം മെറ്റാ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള സംഭാഷണത്തിലായിരുന്നു നാദെല്ലയുടെ വെളിപ്പെടുത്തല്‍. സജ്ജാദ് ഖാദറുമായുള്ള അഭിമുഖത്തിലും ഇത് അംഗീകരിച്ച അദ്ദേഹം പ്രശ്‌ന പരിഹാരങ്ങള്‍ക്കായി കോപൈലറ്റിന് (മൈക്രോസോഫ്റ്റ് ലേണിംഗ് ലാംഗ്വേജ് മോഡല്‍) നല്‍കുന്നതിന് പകരം സ്വയം പരിഹരിച്ചുകൊണ്ട് സോഫ്റ്റ് വെയര്‍ ആശയങ്ങള്‍ പരിശോധിക്കാന്‍ തനിക്കു കഴിഞ്ഞിട്ടുണ്ട് എന്നും ഒരു എസ്‌ക്യുഎല്‍ (സ്ട്രക്‌ചേര്‍ഡ് ക്വറി ലാംഗ്വേജ്-ഒരു റിലേഷണല്‍ ഡാറ്റാബേസില്‍ വിവരങ്ങള്‍ സംഭരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ഒരു പ്രോഗ്രാമിങ്ങ് ഭാഷ.) എന്താണെന്ന് എളുപ്പം പറയാനാവുമെന്നും അവകാശപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI microsoft satya nadella still critical systematic solutions
    Latest News
    വി.എസ് ഇനി ജനഹൃദയങ്ങളിൽ
    23/07/2025
    മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    23/07/2025
    ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    23/07/2025
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    23/07/2025
    സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version