ദുബൈയിലെ ബാങ്ക് കൺസൾട്ടന്റായ ഇന്ത്യൻ പ്രവാസിയെ കബളിപ്പിച്ച് വാട്ട്‌സാപ് ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയെടുത്തത് 23 ലക്ഷത്തോളം(100,000 ദിർഹം) രൂപ. സതീഷ് ഗഡ്ഡെ എന്ന ബാങ്ക് ജീവനക്കാരൻ വായ്പയിലൂടെ കടം വാങ്ങിയ പൈസയായിരുന്നു ട്രേഡിംഗിനായി നിക്ഷേപിച്ചിരുന്നത്
Browsing: UAE
റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ അപകടത്തിൽപ്പെട്ടവരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് സ്ഥലത്തെത്താൻ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹന സർവീസുകളുടെ യാത്രയും ഇത് തടസ്സപ്പെടുത്തും.
13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം (ഏകദേശം14 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബുദാബി അപ്പീൽ കോടതിയാണ് ഉപയോഗിക്കാത്ത വാർഷിക അവധിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമക്ക് നിർദേശം നൽകിയത്.
യുഎഇയുടെ പ്രാദേശിക പേമെന്റ് സംവിധാനമായ എഎഎൻഐ യുമായി യുപിഐ യെ സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്
മുംബൈയിലെ രാസലഹരി നിര്‍മാണ ഫാക്ടറിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ യുഎഇയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ
ഒമാനിൽ വാഹങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചതായി പോലീസ്.
ദുബായ് പോലീസ് 6.5 മില്ല്യൺ ദിർഹമാണ് (153 മില്ല്യൺ രുപ) സാമ്പത്തികവും ഭൗതികവുമായ സഹായമായി നൽകിയത്.
ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്‌ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ചില രാജ്യക്കാര്‍ക്ക് യു.എ.ഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന നിലക്ക് പ്രചരിക്കുന്ന വാര്‍ത്തകള്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി നിഷേധിച്ചു.
ദുബൈ- യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഭരണകൂടത്തിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനും സര്‍ക്കാര്‍ ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റു പ്രശ്‌ന പരിഹാരങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പുതിയ സംവിധാനം…