ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ 2025-ലെ 36-ാം നമ്പർ അടിയന്തര നിയമം പുറപ്പെടുവിച്ചു
Browsing: Terrorism
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഭീകരവാദ കുറ്റങ്ങൾക്ക് സുല്‍ത്താൻ ബിൻ ആമിർ ബിൻ അബ്ദുല്ല അൽ-ശഹ്‌രിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അഞ്ചു പേരെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി യുവാവ് നാസിര്‍ ബിന്‍ മുഹമ്മദ് ബിന്‍ മന്‍സൂര്‍ അല്‍റുകൈബിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ഏപ്രിൽ 22ലെ പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) വിദേശ ഭീകര സംഘടന (എഫ്ടിഒ) ആയി അമേരിക്ക പ്രഖ്യാപിച്ചു. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് അറിയപ്പെടുന്നത്
ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി സ്റ്റേറ്റ് സെക്യൂരിറ്റി ചേംബറിന്റെ മുന്‍ വിധി ഭാഗികമായി റദ്ദാക്കി വിധി പുറപ്പെടുവിച്ച യു.എ.ഇ സുപ്രീം കോടതി ടെററിസ്റ്റ് ജസ്റ്റിസ് ആന്റ് ഡിഗ്‌നിറ്റി ഓര്‍ഗനൈസേഷന്‍ കേസ് എന്നറിയപ്പെടുന്ന കേസില്‍ 24 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ടെററിസ്റ്റ് ജസ്റ്റിസ് ആന്റ് ഡിഗ്‌നിറ്റി ഓര്‍ഗനൈസേഷനുമായി സഹകരിച്ചതിനും അല്‍ഇസ്‌ലാഹ് ടെററിസ്റ്റ് ഓര്‍ഗനൈസേഷന് ധനസഹായം നല്‍കിയതിനുമാണ് പ്രതികള്‍ക്ക് സുപ്രീം കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത എല്ലാ ഫണ്ടുകളും വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഇന്ത്യ നേപ്പാൾ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സേനകൾ ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ടുകൾ. സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ നടത്തിയ ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളുടെ ഫോട്ടോ സുരക്ഷാസേന പുറത്തുവിട്ടു
2008 മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് മാര്‍ച്ച് 10 പുലര്‍ച്ചെ രഹസ്യാന്യേഷണ സംഘത്തോടൊപ്പം ഇന്ത്യയില്‍ എത്തിക്കും