ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായിലിനെ നിശ്ചലമാക്കി പണിമുടക്കും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളും. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായിലില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്.
Browsing: Tel Aviv
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും പരസ്പരം കൈമാറാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് തെല്‍അവീവില്‍ ആയിരക്കണക്കിന് ഇസ്രായിലികള്‍ പങ്കെടുത്ത ബഹുജന പ്രകടനം നടന്നു.
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇന്ന് രാവിലെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവിലും ഹൈഫായിലും വ്യാപകമായ നാശനഷ്ടങ്ങള്‍. ഇരു നഗരങ്ങളിലും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരിട്ട നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്തുവന്നു.
ഇസ്രായിലിനെതിരായ ആക്രമണത്തിൽ ഇതാദ്യമായി കാസർ ഖൈബർ ശ്രേണിയിലുള്ള മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഒമ്പത് മാക്ക് (ശബ്ദത്തേക്കാൾ ഒമ്പതിരട്ടി വേഗത) ഉള്ളതിനാൽ ഇറാനിൽ നിന്നു തൊടുത്ത് അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഇത് ഇസ്രായിലിൽ എത്തും.
ഈ സഹചര്യത്തിൽ സൈനിക ഇടപെടലിനെതിരെ വാഷിംഗ്ടണ് ഞങ്ങൾ പ്രത്യേകമായി മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ വക്താവ് പറഞ്ഞു.
തെല്‍അവീവിനു മുകളിലൂടെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തുന്നതും ലക്ഷ്യങ്ങളില്‍ പതിക്കുന്നതും രണ്ടിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതും വീഡിയോയിലുണ്ട്. ഇസ്രായിലിലേക്ക് ഇറാന്‍ പുതിയ ബാച്ച് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മറ്റൊരു വീഡിയോയും പുറത്തുവന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഇപ്പോൾ ഇസ്രായിലിന് നേരെ നടക്കുന്നത്.
ടെൽഅവീവ്- ഹൈഫയെയും ടെൽ അവീവിനെയും ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പുതിയൊരു തരംഗം തൊടുത്തുവിട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ…
തെഹ്‌റാന്‍ – ഇസ്രായിൽ പട്ടണമായ ടെൽ അവീവിൽനിന്ന് എല്ലാ താമസക്കാരും ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തെഹ്റാനിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായിൽ ആവശ്യപ്പെട്ടതിന് തൊട്ടുപിറകെയാണ് ഇറാനും…
ഇസ്രായിൽ നഗരമായ ടെൽ അവീവിൽ മിസൈൽ പതിച്ചതായി ഇസ്രായിൽ മാധ്യമങ്ങൾ സ്ഥിരീകരിച്ചു