ഇസ്രായില്‍ ആക്രമണം അടക്കം സിറിയയിലെ എല്ലാ വൈദേശിക ഇടപെടലുകളും നിരാകരിക്കുന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാട് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി.
Browsing: Syria
ഇസ്രായില്‍ സിറിയയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് ആരോപിച്ചു. ഇസ്രായിലിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍സുവൈദാ ഗവര്‍ണറേറ്റില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇസ്രായിലിനെ നേരിടുക അല്ലെങ്കില്‍ നമ്മുടെ ആഭ്യന്തര മുന്നണി പരിഷ്‌കരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ക്ക് മുന്നിലാണ് സിറിയ ഇപ്പോഴുള്ളത്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സിറിയന്‍ ജനത ഐക്യത്തോടെ നേരിടും. സിറിയ കുഴപ്പങ്ങള്‍ക്കുള്ള സ്ഥലമായിരിക്കില്ല. സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സിറിയയെ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുന്നു. ഡ്രൂസുകള്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. അവരുടെ സംരക്ഷണം രാഷ്ട്രത്തിന്റെ മുന്‍ഗണനയാണ്. അല്‍സുവൈദായില്‍ സുരക്ഷ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രാദേശിക വിഭാഗങ്ങളെയും വിവേകമതികളെയും ഏല്‍പ്പിച്ചിട്ടുണ്ട്.
സിറിയക്കെതിരെ ഇസ്രായേൽ അധിനിവേശം നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ഖത്തർ.
സിറിയയിലെ ലതാകിയയിൽ ഉണ്ടായ വലിയ തീപിടിത്തം നിയന്ത്രിക്കാൻ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യു സംഘത്തിന്റെ സഹായം. ഖത്തർ സൈനിക സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തക സംഘം അലേപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായാണ് റിപ്പോർട്ട്
ലതാകിയ ഗവർണറേറ്റിലുണ്ടായ കാട്ടുതീയിൽ സിറിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസിസി
സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ്. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു
സിറിയയുമായും ലെബനോനുമായും ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരു സമാധാന കരാറിലും ഗോലാന്‍ കുന്നുകളുടെ ഭാവി ചര്‍ച്ച ചെയ്യില്ലെന്നും ഇസ്രായില്‍ വിദേശ മന്ത്രി പറഞ്ഞു.
ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും സാധാരണക്കാരെ ഭയപ്പെടുത്തുന്നതും നിരപരാധികളുടെ രക്തം ചൊരിയുന്നതും ഹീനമായി നടപടിയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സിറിയയില്‍ നീന്തല്‍ കുളങ്ങളിലും ബീച്ചുകളിലും വനിതകള്‍ക്ക് ബുര്‍ക്കിനി നിര്‍ബന്ധമാക്കി സിറിയന്‍ ടൂറിസം മന്ത്രാലയം ഉത്തരവിറക്കി. ബീച്ചുകളും നീന്തല്‍ കുളങ്ങളും സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് നിയമങ്ങള്‍ വിശദീകരിച്ചും അനുവദനീയമായ നീന്തല്‍ വസ്ത്രങ്ങള്‍ വ്യക്തമാക്കിയും സിറിയന്‍ ടൂറിസം മന്ത്രാലയം സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു.
ഹസകയിലെ റാസ് അല്‍ഐന്‍ ഗ്രാമപ്രദേശത്ത് നിന്ന് 2015 ല്‍ പതിനഞ്ചാമത്തെ വയസില്‍ രാജ്യം വിടുകയായിരുന്നു. സിറിയയില്‍ നിന്ന് ലെബനോനിലെത്തിയ തലാല്‍ ഏഴു വര്‍ഷം അവിടെ താമസിച്ചു.