ഇസ്രായില്‍ സിറിയയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഅ് ആരോപിച്ചു. ഇസ്രായിലിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍സുവൈദാ ഗവര്‍ണറേറ്റില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇസ്രായിലിനെ നേരിടുക അല്ലെങ്കില്‍ നമ്മുടെ ആഭ്യന്തര മുന്നണി പരിഷ്കരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ക്ക് മുന്നിലാണ് സിറിയ ഇപ്പോഴുള്ളത്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സിറിയന്‍ ജനത ഐക്യത്തോടെ നേരിടും. സിറിയ കുഴപ്പങ്ങള്‍ക്കുള്ള സ്ഥലമായിരിക്കില്ല. സിറിയയെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സിറിയയെ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുന്നു. ഡ്രൂസുകള്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. അവരുടെ സംരക്ഷണം രാഷ്ട്രത്തിന്റെ മുന്‍ഗണനയാണ്. അല്‍സുവൈദായില്‍ സുരക്ഷ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രാദേശിക വിഭാഗങ്ങളെയും വിവേകമതികളെയും ഏല്‍പ്പിച്ചിട്ടുണ്ട്.
Friday, July 24
Breaking:
- വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം: പ്രത്യാഘാതം ഗുരുതരമാകുമെന്ന് സൗദി; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്
- പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: വെള്ളിയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് മോഡി, ഒറ്റ ദിവസം രണ്ടു വീഡിയോയുമായി കേന്ദ്രം
- പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു
- പാണ്ഡിത്യത്തിന്റെ വിനയം, ആലിക്കുട്ടി മുസ്ലിയാരെ അനുസ്മരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ
- ഒറ്റക്കൈ കൊണ്ട് പോലീസ് വാൻ തടഞ്ഞുനിർത്തിയ പെൺകുട്ടി, ആരാണ് റിയ യാദവ്



