തമിഴ് സിനിമാതാരം ശ്രീകാന്തിനെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ നടനെ ചോദ്യം ചെയ്തതിന് ശേഷം, നുങ്കമ്പാക്കം പോലീസ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നടത്തിയ രക്തപരിശോധനയില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.