ജിദ്ദ – മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്കി. പരിസ്ഥിതി ശൃംഖലകള്‍ സംരക്ഷിക്കാനും അവയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരക്കാര്‍ക്ക് ചുമത്തുന്ന പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ പറഞ്ഞു. ഇത്തരം ലംഘനങ്ങള്‍ മൂലം പരിസ്ഥിതിക്കും പൊതുസൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. നിയമനടപടി സ്വീകരിക്കുന്നതിന് നിയമലംഘകര്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും ജിദ്ദ നഗരസഭ വ്യക്തമാക്കി.
Sunday, November 22
Breaking:
- ട്രാക്ടർ അപകടം; നാലുമാസത്തെ ചികിത്സയ്ക്കൊടുവിൽ 27കാരന് അന്ത്യം
- യു.എസ് എഫ്-16 യുദ്ധവിമാനം ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക
- ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വെച്ച് യു.എസ് ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്; രണ്ട് ടാങ്കറുകള്‍ക്ക് നേരെ ആക്രമണം
- ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം: ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
- ഇറാന് യുദ്ധം പുനരാരംഭിക്കാന്‍ ട്രംപിന് മേല്‍ യു.എസ്, ഇസ്രായേല്‍ സമ്മര്‍ദ്ദം

