Browsing: Russia

റഷ്യ–ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനും തയ്യാറായി

റഷ്യൻ കമ്പനികളായ റോസോബോറോണെക്‌സ്‌പോർട്ടും കലാഷ്‌നിക്കോവ് കൺസേണും ഇന്ത്യൻ കമ്പനികളായ എവെയിലും എംഐഎലും സംയുക്ത സംരംഭത്തിലൂടെയാണ് റൈഫിളുകൾ ഭാ​ഗങ്ങൾ ഇന്ത്യയിൽ നിന്ന് സംയോജിപ്പിക്കുന്നത്

ക്രിമിയയിലെ ടൈ​ഗൺ സഫാരി പാർക്കിലെ ‘ദന’ എന്ന ഒറാങ്ങ് ഉട്ടാനാണ് റഷ്യൻ ബോക്സിങ് താരം അനസ്താസ്യ ലുഷ്കിന വേപ്പ് ശ്വസിക്കാൻ നൽകിയത്

ഇറാനെതിരായ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തില്‍ റഷ്യയുടെ പിന്തുണ തേടിയുള്ള ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് കൈമാറി. ഇറാനെതിരായ ആക്രമണം നീതീകരിക്കാനാവാത്തതാണെന്ന് ഇറാന്‍ വിദേശ മന്ത്രിയുമായി മോസ്‌കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് ദശലക്ഷം ആളുകൾ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി ​രം​ഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി

ഈ ആക്രമണത്തോടെ ഇറാൻ ആണവായുധം നിർമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും ഇറാന്റെ രാഷ്ട്രീയ നേതൃത്വം മുമ്പെന്നത്തേക്കാളും കരുത്തരാണെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഉപഅധ്യക്ഷൻ ദിമിത്രി മെദ്‌വദേവ് പറഞ്ഞു.

ഖാംനഇയുടെ വധത്തെ കുറിച്ച് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ വിസമ്മതിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുട്ടിന്‍ പറഞ്ഞു.

റഷ്യന്‍ വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്ന ബൂഷെഹര്‍ ആണവ റിയാക്ടറിനു നേരെയുള്ള വ്യോമാക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ നേരിട്ടുള്ള സൈനിക ഇടപെടലിനെതിരെ അമേരിക്കക്കുള്ള മുന്നറിയിപ്പ് റഷ്യ ആവര്‍ത്തിച്ചു. ബൂഷെഹര്‍, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളില്‍ സൈന്യം ബോംബാക്രമണം നടത്തിയതായും മറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായും ഇസ്രായില്‍ സൈനിക വക്താവ് നേരത്തെ പറഞ്ഞു.