Browsing: Riyadh

ഇദ്ദേഹത്തെ കാണാനില്ലെന്ന് അറിയിച്ച് സ്‌പോണ്‍സര്‍ അല്‍മനാര്‍ പോലീസില്‍ പരാതിയിരുന്നു. നാല് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.

ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മില്‍ വാണിജ്യം, നിക്ഷേപം, സുരക്ഷ, കൃഷി, ഭക്ഷ്യ സുരക്ഷ, ഗതാഗതം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ സജീവമാക്കും.

ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ ഈ മാസം 12, 13 തിയതികളില്‍ അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

തലസ്ഥാന നഗരിയിലെ അൽ-റിമാൽ ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. തീ മറ്റ് കടകളിലേക്ക് പടരുന്നതിന് മുമ്പ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീ അണച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

റിയാദ് മെട്രോയിലും പൊതു ബസ് സർവീസുകളിലും 6 വയസ്സിന് മുകളിലുള്ള സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ് (റിഫ) മത്സരങ്ങളിൽ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരള എഫ്സിയും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ പ്രവേശിച്ചു

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി എയർ റൈഡുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെ തുടർന്ന്, റിയാദ് പ്രവിശ്യയിലെ രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ഉത്തരവിട്ടു.