Browsing: Riyadh

മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി മേലെവീട്ടില്‍ ഫൈസല്‍ (46) ആണ് നിര്യാതനായത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

മൂന്നു റൂട്ടുകളില്‍ കൂടി ഇന്നു മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

റിയാദ്: റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൽ രണ്ടാം വാരം മത്സരത്തിൽ റിയൽ കേരള എഫ്സിക്ക്‌ മിന്നും ജയം. 3-1ന് സുലൈ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്.…

കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളെ അവലംബിച്ച് പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ് (ഓട്ടോണമസ് വെഹിക്കിൾ) ടാക്സി സേവനത്തിന് സൗദി അറേബ്യയിൽ ആദ്യമായി തലസ്ഥാന നഗരിയായ റിയാദിൽ തുടക്കം.

നിയമ ലംഘനങ്ങള്‍ക്ക് റിയാദില്‍ പത്തു ടൂറിസം ഓഫീസുകള്‍ ടൂറിസം മന്ത്രാലയം അടപ്പിച്ചു. റിയാദില്‍ ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളില്‍ ടൂറിസം മന്ത്രാലയ സംഘങ്ങള്‍ നടത്തിയ പരിശോധനകളിലാണ് പത്തു സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം ആരംഭിച്ച കാമ്പെയ്നിന്റെ ഭാഗമായിരുന്നു പരിശോധനകള്‍.

മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്‌), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

തലസ്ഥാന നഗരിയില്‍ ബിനാമിയായി പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് ബിസിനസ് നടത്തിയ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും യെമനിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമി സ്ഥാപനം നടത്തിയ യെമനി പൗരന്‍ അബ്ദുറഹ്മാന്‍ സൈഫ് മുഹമ്മദ് അല്‍ഹാജ്, ഇതിനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ സ്വാലിഹ് ഈദ ഹുസൈന്‍ അല്‍ദോശാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 60,000 റിയാല്‍ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.

വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം അടുത്ത വര്‍ഷാദ്യം മുതല്‍ പ്രാബല്യത്തില്‍ വരും.