Browsing: Red Sea

ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണം വീണ്ടും സജീവമാകുന്നത് ഈജിപ്തിലെ സൂയസ് കനാല്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കിലെ സംഘര്‍ഷം കാരണം സൂയസ് കനാല്‍ വരുമാനം കുറഞ്ഞതായി വിദഗ്ധരും നിരീക്ഷകരും പറയുന്നു. മാസങ്ങള്‍ നീണ്ട ശാന്തതക്കു ശേഷം, ഈ ആഴ്ച ചെങ്കടലില്‍ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച രണ്ടു ചരക്കു കപ്പലുകളും പിന്നീട് മുങ്ങി.

ക്രൂ അംഗങ്ങളും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കി ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ദീർഘമായ പാതകൾ സ്വീകരിക്കുന്നതായി മുൻനിര ഷിപ്പിങ് കമ്പനികളായ മാർസ്‌കും ഹപാഗ്-ലോയ്ഡും പ്രഖ്യാപിച്ചു.

ചെങ്കടലിൽ വിന്യസിച്ച അമേരിക്കൻ വിമാനവാഹിനി കപ്പലായ ഹാരി എസ്. ട്രൂമാന്റെ റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യു.എസ് എഫ്18 യുദ്ധവിമാനം കാണാതായതായി രണ്ടു അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഇത്തരത്തിൽ പെട്ട രണ്ടാമത്തെ സംഭവമാണിത്.

സമ്പന്നമായ ചരിത്രവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക, ചരിത്ര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാമ്പുവിലുണ്ട്.

ജിദ്ദ – ലോകത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെഡ് സീ ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ്…

ജിദ്ദ – ചെങ്കടലിലെ ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ചെങ്കടലിന്റെ സുസ്ഥിരതക്കുള്ള ദേശീയ തന്ത്രം പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി അറേബ്യ…

ജിദ്ദ – ടൂറിസ്റ്റ് കപ്പല്‍ യാത്രക്കാര്‍ക്കായി ചെങ്കടലില്‍ ദ്വീപ് വികസിപ്പിക്കാന്‍ കരാര്‍ ഒപ്പുവെച്ചു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റിനു കീഴിലെ സൗദി ക്രൂയിസ് കമ്പനിയാണ് ജിദ്ദയില്‍ കമ്പനി ആസ്ഥാനത്ത്…

ജിദ്ദ -ചെങ്കടല്‍ ഫാഷന്‍ വീക്കില്‍ ആദ്യമായി സ്വിംസ്യൂട്ട് (നീന്തല്‍ വസ്ത്രം) ഫാഷന്‍ ഷോ നടത്തി ചരിത്രം കുറിച്ച് സൗദി അറേബ്യ. സ്വിംസ്യൂട്ട് മോഡലുകള്‍ അവതരിപ്പിച്ച ആദ്യ ഫാഷന്‍…