Browsing: police

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇയാളുമായുളള സാമ്പത്തിക തർക്കമാണ് അനൂസ് റോഷനെ അക്രമിസംഘം തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സംശയിക്കുന്നത്.

അമ്പായത്തോട് ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് പിന്നാലെ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. അമ്പയത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.

പോലീസ് നടപടിക്കെതിരെ വേദിയിൽ വെച്ചു തന്നെ വിസ്ഡം നേതാവ് ടി.കെ അഷ്റഫ് പ്രതികരിക്കുയും ചെയ്തു.

സർക്കാർ തന്നെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തന്നെ ജയിലിൽ ഇടണമെന്ന വൈരാഗ്യമാണ്. മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളുമെന്നും പിണറായിസം തുലയട്ടെയെന്നും ഷാജൻ സ്‌കറിയ പ്രതികരിച്ചു.

കണ്ണൂർ: ബി.ജെ.പി പ്രാദേശിക നേതാവും പരിയാരം കൈതപ്രത്തെ ഓട്ടോ ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. രാധാകൃഷ്ണന്റെ ഭാര്യയും ബി.ജെ.പി മുൻ ജില്ലാ…

തൃശൂർ- റാപ്പ് ഗായകൻ വേടന്റെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് കണ്ടെത്തി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് നടത്തിയ റെയ്ഡിലാണ് ഫ്ലാറ്റിനകത്തുനിന്ന് ഏഴു ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.…

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം സ്‌ഫോടക വസ്തു എറിഞ്ഞു പൊട്ടിത്തെറി. എതിർവശത്തെ വീടിന്റെ ഗേറ്റിനോട് ചേർന്നാണ് അജ്ഞാതർ സ്‌ഫോടകവസ്തു എറിഞ്ഞത്.

പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അനുമാനം. ആർക്കും സംശയം തോന്നാതിരിക്കാനാണ് യുവതിയും വിഷം കഴിച്ചതെന്ന് കരുതുന്നതായി പോലീസ് പ്രതികരിച്ചു.

കലൂരിലുള്ള പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലെ പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മൂന്നാംനിലയിലെ റൂമിലെ ജനൽ വഴി ഷൈൻ രണ്ടാംനിലയിലെ ഷീറ്റിന് മുകളിലൂടെ സ്വിമ്മിങ് പൂളിലേക്ക് ചാടി തുടർന്ന് സ്റ്റെയർകെയ്‌സ് വഴിയാണ് രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘോതത്തിൽ ഷീറ്റ് പൊട്ടിയിട്ടുണ്ട്.

റിയാദിൽ അറസ്റ്റിലായ പിടിച്ചുപറി സംഘവും ഇവരുടെ പക്കൽ കണ്ടെത്തിയ പണവും മറ്റു വസ്തുക്കളും